രജനീകാന്തിനെ അതിഥിയാക്കാന്‍ ഐശ്വര്യ ; 
ലാല്‍സലാമില്‍ വിഷ്ണു വിശാല്‍ നായകന്‍

രജനീകാന്തിനെ അതിഥിയാക്കാന്‍ ഐശ്വര്യ ; ലാല്‍സലാമില്‍ വിഷ്ണു വിശാല്‍ നായകന്‍

ചിത്രത്തിൽ കാമിയോ റോളിലാകും രജനീകാന്തെന്നാണ് സൂചന

ഇടവേളയ്ക്ക് ശേഷം ഐശ്വര്യ രജനീകാന്ത് വീണ്ടും സംവിധായികയാകുന്നു . വിഷ്ണു വിശാലിനെ നായകനാക്കി ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍സലാമില്‍ അതിഥി വേഷത്തിലാകും സ്റ്റൈല്‍ മന്നന്‍ എത്തുക. രജനീകാന്ത് കാമിയോ റോളിലാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്

പൊന്നിയിന്‍ സെല്‍വന് ശേഷം ലൈക്ക പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ലാല്‍സലാം. എ ആർ റഹ്മാനാണ് സംഗീതം

ഐശ്വര്യ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. 2012 ൽ ധനുഷ്, ശ്രുതി ഹാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ത്രീ എന്ന സിനിമയിലൂടെയായിരുന്നു ഐശ്വര്യയുടെ സംവിധാന രംഗത്തേക്ക് കടന്നു വന്നത് . പിന്നീട് 2015 ൽ വയ് രാജ വയ് എന്നൊരു സിനിമ കൂടി ഐശ്വര്യയുടേതായി പുറത്തിറങ്ങിയിരുന്നു.ഈ വർഷം ആദ്യം ഓ സാത്തി ചൽ എന്ന പേരിലൊരു ബോളിവുഡ് സിനിമയും ഐശ്വര്യ പ്രഖ്യാപിച്ചിരുന്നു

2023 ചിത്രം റിലീസിനെത്തുമെന്നാണ് സൂചന .ലാൽസലാം ഒരേ സമയം ഒന്നിലേറെ ഭാഷകളിലാകും എത്തുക.

logo
The Fourth
www.thefourthnews.in