'മാമന്നൻ അത്ഭുതസൃഷ്ടി '; മാരിസെൽവരാജിനെ പ്രശംസിച്ച് രജനികാന്ത്

'മാമന്നൻ അത്ഭുതസൃഷ്ടി '; മാരിസെൽവരാജിനെ പ്രശംസിച്ച് രജനികാന്ത്

വടിവേലു, ഉദയനിധി ഫഹദ് ഫാസിൽ എന്നിവർക്കും അഭിനന്ദനം

മാരി സെൽവരാജ് ചിത്രം മാമന്നനെ പ്രശംസിച്ച് രജനികാന്ത്. "സമത്വത്തിന് ഊന്നൽ നൽകിയ, മാരി സെൽവരാജിന്റെ അത്ഭുതകരമായ സൃഷ്ടിയെന്നാണ് രജനീകാന്ത് മാമന്നനെ വിശേഷിപ്പിച്ചത് . മാരിസെൽവരാജിന് ആത്മാർത്ഥമായ അഭിനന്ദനമെന്നും തലൈവർ ട്വിറ്ററിൽ കുറിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച വടിവേലുവിനേയും ഉദയനിധി സ്റ്റാലിനേയും ഫഹദ് ഫാസിലിനേയും രജനീകാന്ത് അഭിനന്ദിച്ചു

'മാമന്നൻ അത്ഭുതസൃഷ്ടി '; മാരിസെൽവരാജിനെ പ്രശംസിച്ച് രജനികാന്ത്
സിദ്ധാർത്ഥിന്റെ ടക്കർ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

രജനീകാന്തിന്റെ നല്ല വാക്കുകൾക്ക് മാരി സെൽവരാജ് നന്ദിയും അറിയിച്ചു. 'ആദ്യ ചിത്രങ്ങളായ പരിയേറും പെരുമാളും കർണനും കണ്ട ശേഷം അഭിനന്ദനം അറിയിച്ച പോലെ, മൂന്നാമത്തെ ചിത്രം മാമന്നനേയും സ്‌നേഹത്തോടെ സ്വീകരിച്ചതിനും അഭിനന്ദനം അറിയിച്ചതിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദിയും സന്തോഷവും അറിയിക്കുന്നു", എന്നാണ് മാരി സെൽവരാജിന്റെ വാക്കുകൾ

'മാമന്നൻ അത്ഭുതസൃഷ്ടി '; മാരിസെൽവരാജിനെ പ്രശംസിച്ച് രജനികാന്ത്
തമിഴ് പേശാൻ ജൂഡ് ആന്തണി; ആദ്യ ചിത്രം ലൈക്ക പ്രൊഡക്ഷൻസിനൊപ്പം

പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിൽ വടിവേലു, കീർത്തി സുരേഷ്, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിനയജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും മുൻപുള്ള ഉദയനിധി സ്റ്റാലിന്റെ ചിത്രമാണ് മാമന്നൻ. വിക്രമിന് ശേഷം ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്.

'മാമന്നൻ അത്ഭുതസൃഷ്ടി '; മാരിസെൽവരാജിനെ പ്രശംസിച്ച് രജനികാന്ത്
തങ്കലാനിലേത് ഇതുവരെ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നേരിട്ട കഥാപാത്രമെന്ന് മാളവിക; പാ രഞ്ജിത്തിന് നന്ദി പറഞ്ഞ് വിക്രം

പരിയേറും പെരുമാൾ, കർണ്ണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in