രജനീകാന്ത് സിനിമാ ജീവിതം അവസാനിപ്പിക്കുന്നു? സൂചന നൽകി സംവിധായകൻ മിഷ്കിൻ

രജനീകാന്ത് സിനിമാ ജീവിതം അവസാനിപ്പിക്കുന്നു? സൂചന നൽകി സംവിധായകൻ മിഷ്കിൻ

അവസാന ചിത്രം ലോകേഷ് കനകരാജിനൊപ്പമെന്നും മിഷ്കിൻ

തലൈവർ രജനീകാന്ത് 50 വർഷം നീണ്ട സിനിമാ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നെന്ന് സൂചന. തമിഴ് സംവിധായകനായ മിഷ്കിനാണ് ഇതുസംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. ലോകേഷ് കനകരാജിനൊപ്പമായിരിക്കും രജനീകാന്തിന്റെ അവസാന ചിത്രമെന്നും മിഷ്കിൻ പറയുന്നു. നേരത്തെ തീരുമാനിച്ച കൈതി 2 വിന് മുൻപ് തന്നെ രജനീകാന്ത് ചിത്രം സംഭവിക്കും. കമൽഹാസന് സമീപകാലത്ത് ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള ചിത്രമാകും ഇതെന്നുമുള്ള സൂചനകളും തമിഴ് സിനിമാ ലോകത്ത് നിന്ന് വരുന്നുണ്ട് . ലോകേഷിന്റെ അടുത്ത സുഹൃത്തായ മിഷ്കിൻ ലിയോയിൽ ഒരു പ്രധാന വേഷവും ചെയ്യുന്നുണ്ട്

മിഷ്കിന്റെ വാക്കുകൾ

ലോകേഷ് കനകരാജിന്റെ അടുത്ത സിനിമ തലൈവർ രജനീകാന്തിനൊപ്പമാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളൊക്കെ ഏതാണ്ട് പൂർത്തിയായി. ലോകേഷിനൊപ്പമുള്ള സിനിമയായിരിക്കും അവസാന ചിത്രമെന്ന് രജനീകാന്ത് പറഞ്ഞു, അദ്ദേഹം പറഞ്ഞത് സത്യമാണോ എന്ന് അറിയില്ല. പക്ഷെ ലോകേഷിനൊപ്പമുള്ള തലൈവരുടെ സിനിമ ഉറപ്പായിട്ടുണ്ടെന്നും മുഷ്കിൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു

ജയിലർ ആണ് രജനീകാന്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ത്രില്ലറിൽ, മോഹൻലാലും രജനീകാന്തും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രിയങ്ക മോഹൻ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ്, രാമകൃഷ്ണൻ, യോഗി ബാബു, വസന്ത് രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ജയിലർ മുത്തുവേൽ പാണ്ഡ്യനായാണ് രജനീകാന്ത് എത്തുന്നത്.

വിജയ് ചിത്രം ലിയോ ആണ് ലോകേഷിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. തൃഷ , പ്രിയ ആനന്ദ്, സജ്ഞയ് ദത്ത് , അർജുൻ സർജ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ലിയോ ഒക്ടോബർ 19 ന് തീയേറ്ററുകളിലെത്തും

രജനീകാന്ത് സിനിമാ ജീവിതം അവസാനിപ്പിക്കുന്നു? സൂചന നൽകി സംവിധായകൻ മിഷ്കിൻ
നല്ല സിനിമകൾ ഏത് സമയത്ത് പ്രദർശിപ്പിച്ചാലും ഓടും; പ്രേക്ഷകർ ഉള്ള സിനിമകള്‍ക്ക് കൂടുതല്‍ ഷോ സ്വാഭാവികമെന്ന് ഫിയോക്
logo
The Fourth
www.thefourthnews.in