'കന്നഡ സീരിസ് എടുക്കാൻ തയാറല്ല'; സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമുണ്ടാക്കി രക്ഷിത് ഷെട്ടിയും സംഘവും, റിലീസിന് ഒരുങ്ങി 'ഏകം'

'കന്നഡ സീരിസ് എടുക്കാൻ തയാറല്ല'; സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമുണ്ടാക്കി രക്ഷിത് ഷെട്ടിയും സംഘവും, റിലീസിന് ഒരുങ്ങി 'ഏകം'

സീരിസ് ജൂലായ് 13 ന് റിലീസ് ചെയ്യും

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഏറ്റെടുക്കാൻ തയാറാവാതിരുന്നതിനെ തുടർന്ന് സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം നിർമിച്ച് സംവിധായകനും നടനുമായ രക്ഷിത് ഷെട്ടി. രക്ഷിത് ഷെട്ടിയുടെ 'പരംവ സ്റ്റുഡിയോ' നിർമിച്ച ഏകം എന്ന സീരിസ് ആണ് സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിൽ രക്ഷിത് റിലീസ് ചെയ്യുന്നത്.

കന്നഡ ഭാഷയിലുള്ള വെബ് സീരിസ് ആയതിനാൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ സീരിസ് നിരസിക്കുകയായിരുന്നു. 2021 ലാണ് സീരിസ് ചിത്രീകരണം പൂർത്തിയായത്. ഫൈനൽ ഔട്ട് പുട്ട് രണ്ട് വർഷം മുമ്പ് പൂർത്തിയായെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകൾ ഏറ്റെടുക്കാത്തതിനെ തുടർന്ന് റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല.

തുടർന്നാണ് സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം എന്ന ആശയത്തിലേക്ക് എത്തിയത്. സീരിസ് ജൂലൈ 13 ന് റിലീസ് ചെയ്യും. ഏഴ് എപ്പിസോഡുകൾ ഉള്ള സീരിസ് www.ekamtheseries.com എന്ന പ്ലാറ്റ്‌ഫോമിലാണ് കാണാൻ സാധിക്കുക.

'കന്നഡ സീരിസ് എടുക്കാൻ തയാറല്ല'; സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമുണ്ടാക്കി രക്ഷിത് ഷെട്ടിയും സംഘവും, റിലീസിന് ഒരുങ്ങി 'ഏകം'
'ഇത്രേ ഒള്ളൂ', വെറും പത്ത് വരിയിൽ ആടുജീവിതം കഥയെഴുതി എൽപി സ്‌കൂൾ വിദ്യാർഥിനി; നോട്ട്ബുക്ക് പേജ് പങ്കുവെച്ച് ബെന്യാമിൻ

149 രൂപയാണ് സീരിസ് കാണുന്നതിനുള്ള സബ്‌സ്‌ക്രിപ്ഷൻ ചാർജ്. സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് സീരിസിന് പുറമെ ഓരോ എപ്പിസോഡിന്റെ തിരക്കഥകളും പ്രേക്ഷകർക്ക് ലഭിക്കും.

ഒടിടി പ്ലാറ്റ്‌ഫോമുകൾ സീരിസ് ഏറ്റെടുക്കാതിരുന്നത് ഹൃദയഭേദകമാണെന്ന് രക്ഷിത് ഷെട്ടി പറഞ്ഞു. 2020ലാണ് ഏകം ആരംഭിച്ചത്. എന്നാൽ ഇതിന്റെ റിലീസിനായി ഏറെ നാളുകളായി കാത്തിരിക്കുകയാണ് എന്നും നിർബന്ധമായി കാണേണ്ട സീരിസായതിനാൽ സ്വന്തം പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും രക്ഷിത് ഷെട്ടി പറഞ്ഞു.

പ്രകാശ് രാജ്, രാജ് ബി ഷെട്ടി തുടങ്ങിയവർ അഭിനയിക്കുന്ന സീരിസ് സുമന്തും സന്ദീപുമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in