കൊത്തയോട് മത്സരിക്കാൻ രാമചന്ദ്ര ബോസ് ആന്റ് കോ;
ഓണത്തിന് ദുൽഖറും നിവിനും നേർക്കുനേർ

കൊത്തയോട് മത്സരിക്കാൻ രാമചന്ദ്ര ബോസ് ആന്റ് കോ; ഓണത്തിന് ദുൽഖറും നിവിനും നേർക്കുനേർ

കിങ് ഓഫ് കൊത്ത കൊത്ത ഓഗസ്റ്റ് 24 ന് തീയേറ്ററുകളിലെത്തും

ദുൽഖറിന്റെ കിങ് ഓഫ് കൊത്തയ്ക്കൊപ്പം ഓണം റിലീസിനൊരുങ്ങി നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് ആന്റ് കോ. കൊത്ത ഓഗസ്റ്റ് 24 ന് തീയേറ്ററുകളിലെത്തും. ഓണം റിലീസായെത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും രാമചന്ദ്ര ബോസ് ആന്റ് കോയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ അരങ്ങേറ്റ ചിത്രമാണ് കിങ് ഓഫ് കൊത്ത. ഷമ്മി തിലകൻ ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ , ഗോകുൽ സുരേഷ് , എന്നിവരാണ് പ്രധാന വേഷത്തിൽ. മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി പതിപ്പുകളിലാണ് ചിത്രം റിലീസ് ചെയ്യുക. കേരളത്തിൽ മാത്രം ഇരുനൂറിലേറെ സ്ക്രീനുകളിലും, ആഗോളതലത്തിൽ ആയിരത്തിലധികം സ്ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം

തുറമുഖത്തിന് ശേഷം നിവിൻ പോളി നായകനാകുന്ന രാമചന്ദ്ര ബോസ്& കോയുടെ ഹനീഫ് അദേനിയാണ്. സംവിധാനം. ഹനീഫ് അദേനി തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത് . ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, മമിത, തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. വിഷ്‍ണു തണ്ടാശേരിയാണ് ഛായാഗ്രാഹണം. മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീതം.

logo
The Fourth
www.thefourthnews.in