ആലിയയ്ക്ക് സീതയുടെ വേഷം ചേരില്ല; വിമർശനവുമായി 
സുനിൽ ലാഹ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍രി

ആലിയയ്ക്ക് സീതയുടെ വേഷം ചേരില്ല; വിമർശനവുമായി സുനിൽ ലാഹ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍രി

രാമനന്ദ് സാ​ഗറിന്റെ 'രാമായണ'ത്തിൽ അഭിനേതാവാണ് സുനിൽ ലാഹ്‍‍‍‍‍രി

രാമായണത്തെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു ആദി പുരുഷനിലൂടെ ഓം റൗട്ട് . എന്നാൽ വലിയ വിമർശനമാണ് ചിത്രത്തിനു നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ബോളിവുഡ് സംവിധായകൻ നിതേഷ് തിവാരി രാമായണത്തെ വീണ്ടും സ്ക്രീനിലെത്തിക്കാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ രാമനായി രൺവീർ കപൂറും സീതയായി ആലിയഭട്ടും എത്തുമെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ .എന്നാൽ ആലിയയെ സീതയായി പരിഗണിക്കുന്നതിൽ എതിർപ്പ് അറിയിച്ചിരിക്കുകയാണ് രാമനന്ദ് സാഗറിന്റെ രാമായണത്തിലെ അഭിനേതാവ് സുനിൽ ലാഹ്‍‍‍‍‍രി.

ഇരുവരും നല്ല അഭിനേതാക്കളാണ് . ശ്രീരാമനായി രൺവീർ കപൂറിനെ തിരഞ്ഞെടുത്തത് മികച്ച തീരുമാനമാണെന്നും ആലിയയുടെ കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം വിലയിരുത്തി.അഞ്ച് വർഷം മുൻപ് സീതയുടെ വേഷം ആലിയ ചെയ്തിരുന്നെങ്കിൽ ​ ആ വേഷത്തോട് നീതി പുലർത്താൻ അവർക്കു സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചുവർഷം കൊണ്ട് ആലിയ മാറിയെന്നാണ് നടന്റെ നിരീക്ഷണം.

നിതേഷ് തിവാരി ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ ഔദ്യോ​ഗിക പ്രഖ്യാപനമോ സ്ഥിരീകരണമോ വന്നിട്ടില്ല. എന്നാലും രൺവീർ ആലിയ ജോഡി സ്ക്രീനിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 അവസാനമോ 2026 ആദ്യമോ ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനം. അതുകൊണ്ട് തന്നെ ഉടൻ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

രാമായണത്തെ ആദ്യമായി ദൃശ്യാവിഷ്കാരം നടത്തിയപ്പോൾ കുടുംബ പ്രേക്ഷകരുടെ കൈയടി നേടിയ സീരിയലായിരുന്നു 1887 ൽ പുറത്തിറങ്ങിയ രാമായണ. അരുൺ ​ഗോവിൽ രാമനായെത്തിയ സീരിയലിൽ ലക്ഷ്മണനായാണ് സുനിൽ ലാഹ്‍‍‍‍‍രി വേഷമിട്ടത്.

logo
The Fourth
www.thefourthnews.in