'ഹൃദയഹാരിയായ പ്രണയകഥ'യുമായി സുരേശനും സുമലത ടീച്ചറും

'ഹൃദയഹാരിയായ പ്രണയകഥ'യുമായി സുരേശനും സുമലത ടീച്ചറും

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. സുരേശേട്ടന്റെയും സുമലത ടീച്ചറുടേയും പ്രണയം സിനിമയാകുന്നു. സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്നാണ് ചിത്രത്തിന്റെ പേര്. രതീഷ് പൊതുവാൾ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജേഷ് മാധവും ചിത്ര നായരും പ്രധാന വേഷത്തിലെത്തും.

പയ്യന്നൂർ കോളജിലായിരുന്നു ചിത്രത്തിന്റെ പൂജയും പ്രഖ്യാപനവും.

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ കഥാപാത്രങ്ങളാണ് സുരേശേട്ടനും സുമലത ടീച്ചറും. ഈ കഥാപാത്രങ്ങളുടെ ജീവിത പശ്ചാത്തലം പ്രമേയമാകുന്ന സ്പൂഫ് ചിത്രമാണ് സുരേശന്റെയും സുമലതയുടേയും ഹൃദയ ഹാരിയായ പ്രണയകഥ. നേരത്തെ അണിയറ പ്രവർത്തകർ പങ്കുവച്ച സേവ് ദ ഡേറ്റ് വീഡിയോയും വിവാഹ ക്ഷണക്കത്തും വൈറലായിരുന്നു

സിൽവർ ബേ സ്റ്റുഡിയോസിന്റേയും സിൽവർ ബ്രോമൈഡ് പിക്ചേഴ്സിന്റേയും ബാനറിൽ ഇമ്മാനുവൽ ജോസഫ് , അജിത്ത് തലാപ്പിള്ളി എന്നിവരാണ് നിർമാണം. രതീഷ് പൊതുവാളും ജെയ് കെ , വിവേക് ഹർഷൻ എന്നിവർ സഹ നിർമാതാക്കളുമാണ്. സബിൻ ഉരുളാകണ്ടിയാണ് ക്യാമറ.

logo
The Fourth
www.thefourthnews.in