സുരേശന്റേയും സുമലതയുടേയും വിവാഹ ക്ഷണക്കത്ത് വൈറൽ; ചടങ്ങ് തിങ്കളാഴ്ച പയ്യന്നൂർ കോളജിൽ

സുരേശന്റേയും സുമലതയുടേയും വിവാഹ ക്ഷണക്കത്ത് വൈറൽ; ചടങ്ങ് തിങ്കളാഴ്ച പയ്യന്നൂർ കോളജിൽ

തിങ്കളാഴ്ച രാവിലെ 9.30 നാണ് വിവാഹം

സുരേശനും സുമലതയും വിവാഹിതരാകുന്നു. തിങ്കളാഴ്ച രാവിലെ 9.30 ന് പയ്യന്നൂർ കോളജിലാണ് വിവാഹം. വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലാണ്

'ന്നാ താൻ കേസ് കൊട് എന്ന സിനിമയിലൂടെ ജനപ്രിയ കഥാപാത്രങ്ങളായി മാറിയ സുരേശനും സുമലതയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനാണ് വ്യത്യസ്തമായ രീതിയിൽ അണിയറ പ്രവർത്തകർ അവതരിപ്പിക്കുന്നത്. 'ന്നാ താൻ കേസ് കൊടിന്റെ സംവിധായകൻ രതീഷ് തന്നെയൊരുക്കുന്ന ചിത്രത്തിന്റെ ആദ്യ പ്രൊമോഷൻ വീഡിയോ സേവ് ദ ഡേറ്റ് തീമിലായിരുന്നു എത്തിയത്

'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ സ്പൂഫാണ് പുതിയ ചിത്രം.  സുരേശന്റെയും സുമലതയുടേയും ജീവിതമാകും ചിത്രത്തിന്റെ പ്രമേയം. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും

logo
The Fourth
www.thefourthnews.in