പൊന്നിയിൻ സെൽവൻ 2 റിലീസിന് തയാറെടുക്കുന്നു ;   തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

പൊന്നിയിൻ സെൽവൻ 2 റിലീസിന് തയാറെടുക്കുന്നു ; തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

ലൈക്ക പ്രൊഡക്ഷൻസിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം

പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ കോടി കിലുക്കത്തിന് പിന്നാലെ രണ്ടാംഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ. ചിത്രം അടുത്ത ഏപ്രിൽ 28 ന് തീയേറ്ററുകളിലെത്തുമെന്നാണ് ലൈക്ക പ്രൊഡക്ഷൻസിന്റെ പ്രഖ്യാപനം .കാർത്തി

ആദ്യഭാഗം പോലെ തന്നെ രണ്ടാംഭാഗവും തമിഴ് , തെലുങ്ക് , മലയാളം , കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് എത്തുക. ആദ്യഭാഗത്തിന് ആഗോളതലത്തിൽ 500 കോടിയിലേറെ രൂപയാണ് ലഭിച്ചതെങ്കിൽ അതിലും വലിയ വിജയം പ്രതീക്ഷിച്ചാണ് രണ്ടാംഭാഗമെത്തുന്നത് . ഐശ്വര്യ റായ്, വിക്രം , കാർത്തി , ജയറാം ,തൃഷ, ജയം രവി തുടങ്ങിയ വൻ താരനിര രണ്ടാംഭാഗത്തിലുമുണ്ടാകും

ഒന്നാം ഭാഗം കഴിഞ്ഞ സെപ്റ്റംബർ 30 നാണ് തീയേറ്ററുകളിലെത്തിയത് . ഏറ്റവും വേഗത്തിൽ തമിഴ്നാട്ടിൽ 100 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ് പൊന്നിയിൻ സെൽവൻ 1 .

കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനപ്പെടുത്തി മണിരത്നം ഒരുക്കിയ ഒന്നാം ഭാഗത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഒന്നാം ഭാഗത്തിന് ലഭിച്ച അതേ സ്വീകാര്യത രണ്ടാംഭാഗത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലൈക്ക പ്രൊഡക്ഷൻസും അണിയറ പ്രവർത്തകരും.

logo
The Fourth
www.thefourthnews.in