മലയാള ചിത്രം റിപ്ടൈഡ് റോട്ടർഡാം അന്താരാഷ്‍ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്

മലയാള ചിത്രം റിപ്ടൈഡ് റോട്ടർഡാം അന്താരാഷ്‍ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്

അടുത്ത മാസം 25 മുതൽ ഫെബ്രുവരി നാലുവരെയാണ് ചലച്ചിത്ര മേള നടക്കുന്നത്

അൻപത്തിമൂന്നാമത് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളചിത്രം റിപ്ടൈഡ് തിരഞ്ഞെടുക്കപ്പെട്ടു. നവാഗതനായ അഫ്രദ് വി കെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ചിത്രം ബ്രൈറ്റ് ഫ്യൂച്ചർ വിഭാഗത്തിലാണ് മേളയിൽ പ്രദർശിപ്പിക്കുക. അടുത്ത മാസം 25 മുതൽ ഫെബ്രുവരി നാലുവരെയാണ് ചലച്ചിത്ര മേള നടക്കുക.

മിസ്റ്ററി/റൊമാൻസ് ഴോണറിലുള്ള പീരിയോഡിക് ചിത്രമാണ് റിപ്ടൈഡ്. മീഡിയവൺ അക്കാദമിയിലെ ചലച്ചിത്ര പഠനത്തിന്റെ ഭാഗമായി ഡിപ്ലോമ സിനിമയായി തുടങ്ങിയ ചിത്രത്തിന്റെ സമസ്ത മേഖലയിലും പ്രവർത്തിച്ചിരിക്കുന്നത് ചലച്ചിത്രപഠനം നടത്തുന്ന വിദ്യാർഥികളാണ്. നവാഗതരായ സ്വലാഹ് റഹ്മാനും ഫാരിസ് ഹിന്ദും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് അഭിജിത് സുരേഷ് ആണ്. മെക്ബ്രാന്റ് പ്രൊഡക്ഷന്സിന്റെ ബാനറിൽ കോമൾ ഉനാവ്നെ നിർമിച്ച ചിത്രത്തിന്റെ സഹനിർമാതാക്കൾ ജോമോൻ ജേക്കബ്,അഫ്രദ് വി കെ എന്നിവരാണ്.

മലയാള ചിത്രം റിപ്ടൈഡ് റോട്ടർഡാം അന്താരാഷ്‍ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്
IFFK 2023 | 'എന്തുകൊണ്ടാണ് യുവാക്കൾ പാർലമെന്റിൽ പ്രതിഷേധിച്ചത്?' ആ ചോദ്യം മാത്രം ഉയരുന്നില്ലെന്ന്‌ പ്രകാശ് രാജ്

പരീക്ഷണ സിനിമകൾക്കും സ്വതന്ത്രസിനിമകൾക്കും പ്രാമുഖ്യം കൊടുക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് റോട്ടർഡാം ഫിലം ഫെസ്റ്റിവൽ . ഡോൺ പാലത്തറയുടെ ഫാമിലി, സെന്ന ഹെഗ്‌ഡെയുടെ 1744 വൈറ്റ് ആൾട്ടോ, മഹേഷ് നാരായണന്റെ മാലിക്, ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവർ സംവിധാനം ചെയ്ത ചവിട്ട് എന്നിവയാണ് കഴിഞ്ഞ വർഷങ്ങളിലായി റോട്ടർഡാമിൽ പ്രദർശിപ്പിച്ച മലയാള സിനിമകൾ.

പി എസ് വിനോദരാജ് സംവിധാനം ചെയ്ത കൂഴങ്ങൾ, സനൽ കുമാർ ശശിധരൻന്റെ സെക്സി ദുർഗ തുടങ്ങിയവയാണ് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ടൈഗർ അവാർഡ് നേടിയിട്ടുള്ള ഇന്ത്യൻ ചിത്രങ്ങൾ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in