റുഷിന്‍ ഷാജി കൈലാസ് നായകനാകുന്നു; ചിത്രത്തിന് തിരുവനന്തപുരത്ത് തുടക്കം

റുഷിന്‍ ഷാജി കൈലാസ് നായകനാകുന്നു; ചിത്രത്തിന് തിരുവനന്തപുരത്ത് തുടക്കം

ഫൈനൽസ് എന്ന സിനിമക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ചിത്രം നിർമിക്കുന്നത്

സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന പുതിയ ചിത്രത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ഫൈനൽസ് എന്ന സിനിമക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ചിത്രം നിർമിക്കുന്നത്.

പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് സംവിധാനം ചെയ്യുന്നത്. വി ആർ ബാലഗോപാലിന്റേതാണ് തിരക്കഥയും സംഭാഷണവും.

റുഷിന്‍ ഷാജി കൈലാസ് നായകനാകുന്നു; ചിത്രത്തിന് തിരുവനന്തപുരത്ത് തുടക്കം
വെസോൾ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് 10 മലയാള ചിത്രങ്ങൾ

രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. മെജോ ജോസഫാണ് സംഗീതം. അബു സലിം, ജോണിആന്റണി, സൂര്യ കൃഷ്, ഇനിയ, ടിനിടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റുഷിന്റെ സഹോദരന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാനത്തിലൂടെ സിനിമാരംഗത്ത് നേരത്തെ തന്നെ അരങ്ങേറിയിരുന്നു. സിജു വില്‍സണ്‍ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

logo
The Fourth
www.thefourthnews.in