വീണ്ടും അച്ഛനും മകളുമായി സൈജു കുറുപ്പും ദേവനന്ദയും; ഫാന്റസി ഹൊറർ 'ഗു' ഫസ്റ്റ് ലുക്ക്

വീണ്ടും അച്ഛനും മകളുമായി സൈജു കുറുപ്പും ദേവനന്ദയും; ഫാന്റസി ഹൊറർ 'ഗു' ഫസ്റ്റ് ലുക്ക്

ഫാന്റസി ഹൊറർ ഴോണറിൽ എത്തുന്ന ചിത്രം നവാഗതനായ മനു രാധാകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്.

'മാളികപ്പുറ'ത്തിനു ശേഷം സൈജു കുറുപ്പും ദേവനന്ദയും വീണ്ടും അച്ഛനും മകളുമായി എത്തുന്ന ചിത്രം 'ഗു'- വിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഫാന്റസി ഹൊറർ ഴോണറിൽ എത്തുന്ന ചിത്രം നവാഗതനായ മനു രാധാകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. ദേവനന്ദയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു ആണ് 'ഗു' നിർമ്മിക്കുന്ന‌ത്.

മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കുമൊപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ചില അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ മിന്നയായാണ് ദേവനന്ദ എത്തുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ.

വീണ്ടും അച്ഛനും മകളുമായി സൈജു കുറുപ്പും ദേവനന്ദയും; ഫാന്റസി ഹൊറർ 'ഗു' ഫസ്റ്റ് ലുക്ക്
വിക്രം കൂൾ, പക്ഷെ ​'ധ്രുവനച്ചത്തിരം' വിനായകൻ സ്വന്തമാക്കി; പ്രശംസയുമായി സംവിധായകൻ ലിങ്കുസ്വാമി

ബി ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണൻറെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'ഗു'. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവർക്കൊപ്പം അനേകം പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ഭാ​ഗമാവുന്നു. ജോനാഥൻ ബ്രൂസ് ആണ് സം​ഗീതം നിർവ്വഹിക്കുന്നത്, ചന്ദ്രകാന്ത് മാധവൻ ഛായാഗ്രഹണവും വിനയൻ എം.ജെ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്.

logo
The Fourth
www.thefourthnews.in