പ്രണയചിത്രവുമായി  ടൊവിനോ; സൈജു ശ്രീധരന്റെ 'മുന്‍പേ' ഒരുങ്ങുന്നു

പ്രണയചിത്രവുമായി ടൊവിനോ; സൈജു ശ്രീധരന്റെ 'മുന്‍പേ' ഒരുങ്ങുന്നു

എഡിറ്റർ സൈജു ശ്രീധരൻ സംവിധായകനാവുന്ന ചിത്രത്തിന് 'മുൻപേ' എന്നാണ് പേരിട്ടിരിക്കുന്നത്

പിറന്നാൾ ദിനത്തിന്റെ ആരാധകർക്കായി പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് നടൻ ടൊവിനോ തോമസ്. എഡിറ്റർ സൈജു ശ്രീധരൻ സംവിധായകനാവുന്ന ചിത്രത്തിന് 'മുൻപേ' എന്നാണ് പേരിട്ടിരിക്കുന്നത്. പ്രണയം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും പേൽ ബ്ലു ഡോട്ട് പിക്‌ചേർസും ചേർന്നാണ് നിർമ്മിക്കുന്നത്.

ടിന തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും'ന് ശേഷം തിയറ്റർ ഓഫ് ഡ്രീംസുമായ് ടൊവിനോ ചേരുന്ന സിനിമയാണ് 'മുൻപേ'. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'മുൻപേ'.

പ്രണയചിത്രവുമായി  ടൊവിനോ; സൈജു ശ്രീധരന്റെ 'മുന്‍പേ' ഒരുങ്ങുന്നു
മലൈക്കോട്ടൈ വാലിബന്‍ അസാധാരണ ചിത്രം; മനസ്സില്‍ വിജയാഘോഷത്തിന്റെ ഇരമ്പം, ഇനി തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍: മോഹന്‍ലാല്‍

മഞ്ജുവാര്യരെ നായികയാക്കി ഒരുക്കുന്ന 'ഫൂട്ടേജ്' എന്ന ചിത്രമാണ് സൈജു ശ്രീധരൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. സുഷിൻ ശ്യാം ആണ് 'മുൻപേ' എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

റെക്‌സ് വിജയനാണ് സംഗീതം. സൈജു ശ്രീധരൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ഛായാഗ്രഹണം: ഷിനോസ്, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രിനിഷ് പ്രഭാകരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ:

logo
The Fourth
www.thefourthnews.in