പഞ്ചവത്സര പദ്ധതിയുമായി സജീവ് പാഴൂർ ;  പ്രേംലാലുമായുള്ള സൗഹൃദമാണ് സിനിമയിലേക്ക് എത്തിച്ചതെന്ന് തിരക്കഥാകൃത്ത്

പഞ്ചവത്സര പദ്ധതിയുമായി സജീവ് പാഴൂർ ; പ്രേംലാലുമായുള്ള സൗഹൃദമാണ് സിനിമയിലേക്ക് എത്തിച്ചതെന്ന് തിരക്കഥാകൃത്ത്

സജീവ് പാഴൂർ തിരക്കഥയെഴുതുന്നു നാലാമത്തെ ചിത്രമാണ് പഞ്ചവത്സര പദ്ധതി

തൊണ്ടിമുതലും ദൃക്സാക്ഷിയും , സത്യം പറഞ്ഞാ വിശ്വസിക്കുവോ , കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സജീവ് പാഴൂർ തിരക്കഥ എഴുതുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. ആത്മകഥ എന്ന ചിത്രമൊരുക്കിയ പി ജി പ്രേംലാലാണ് സംവിധാനം. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദുവാണ് നായിക .

ഒരു ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം . വയനാടാണ് ലൊക്കേഷൻ . എന്നാൽ ചിത്രത്തിന്റെ കഥയെ പറ്റി ഇപ്പോൾ പറയാനാകില്ലെന്ന് തിരക്കഥാകൃത്ത് സജീവ് പാഴൂർ ദ ഫോർത്തിനോട് പറഞ്ഞു. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആക്ഷേപഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. പ്രേംലാലുമായുള്ള സൗഹൃദമാണ് പഞ്ചവത്സര പദ്ധതിയിലേക്കെത്തിച്ചതെന്നും സജീവ് പാഴൂർ വ്യക്തമാക്കി. ഒരു മാസം കൂടി വയനാട്ടിൽ ചിത്രീകരണമുണ്ടാകും .

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തിറങ്ങിയിരുന്നു

ഐസിഎൽ ഫിൻകോർപ്പിന്റെ ബാനറിൽ കെ ജി അനിൽ കുമാറാണ് നിർമാണം. കുഞ്ഞികൃഷ്ണൻ, സുധീഷ് , ജോളി ചിറയത്ത്, നിഷ സാരംഗ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്ന മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 20 ദിവസത്തിലേറെയായി വയനാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ല

logo
The Fourth
www.thefourthnews.in