ആരാധകരോട് മാപ്പ് പറഞ്ഞ് സാമന്ത ; ആശ്വസിപ്പിച്ച് വിജയ് ദേവരെകൊണ്ട

ആരാധകരോട് മാപ്പ് പറഞ്ഞ് സാമന്ത ; ആശ്വസിപ്പിച്ച് വിജയ് ദേവരെകൊണ്ട

ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ഖുഷിയുടെ ചിത്രീകരണം ഉടൻ തുടങ്ങും

വിജയ് ദേവരെകൊണ്ടയും സാമന്തയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഖുഷി . ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാമന്തയുടെ ചികിത്സയെ തുടർന്ന് ചിത്രീകരണം പൂർത്തിയായിരുന്നില്ല . ഇപ്പോൾ ചിത്രീകരണം വൈകുന്നതിൽ ദേവരെകൊണ്ട ആരാധകരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് സാമന്ത.

ചിത്രീകരണം വൈകുന്നതിനെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് സാമന്ത ക്ഷമ ചോദിച്ചത്. ഖുഷി ഉടൻ ചിത്രീകരണം ആരംഭിക്കും . വിജയ് ദേവരെകൊണ്ട ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഇതിന് മറുപടിയുമായി വിജയ് ദേവരെകൊണ്ടയും ട്വീറ്റ് ചെയ്തു. പൂർണ ആരോഗ്യവതിയായി നിറഞ്ഞ ചിരിയോടെ സാമന്ത സെറ്റിൽ തിരിച്ചെത്തുന്നതിനായി ഞങ്ങളെല്ലാവരും കാത്തിരിക്കുന്നുവെന്നാണ് ദേവരെകൊണ്ട പറഞ്ഞത്.

ഇരുവരുടെയും ട്വീറ്റുകൾ വൈറലായി കഴിഞ്ഞു. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ആരോഗ്യപ്രശ്നങ്ങളാൽ സാമന്ത മാറിയെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രീകരണം ഉടൻ ആരംഭിക്കുന്ന സാമന്തയുടെ പ്രതികരണവും വരുന്നത്

logo
The Fourth
www.thefourthnews.in