ആമസോൺ സീരിസിൽ നായികയാകാൻ സാമന്ത; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പ്രൈം വീഡിയോ

ആമസോൺ സീരിസിൽ നായികയാകാൻ സാമന്ത; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പ്രൈം വീഡിയോ

വരുൺ ധവാനാണ് സീരിസിൽ നായകൻ

ഇടവേളയ്ക്ക് ശേഷം സാമന്ത വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് . മയോസൈറ്റിസ് എന്ന രോഗബാധിതയായി ഏറെനാൾ ചികിത്സയിലായിരുന്നു താരം. ആമസോൺ പ്രൈമിന്റെ വെബ് സീരിസിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ് . കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനൊപ്പമാണ് ആമസോൺ പ്രൈമിന്റെ പ്രഖ്യാപനം

റൂസോ ബ്രദേഴ്സിന്റെ ഗ്ലോബൽ ഇവന്റ് സീരിസായ സിറ്റാഡെലിന്റെ ഇന്ത്യൻ പതിപ്പിൽ കേന്ദ്രകഥാപാത്രത്തെയാകും സാമന്ത അവതരിപ്പിക്കുക. ദ മിഷൻ ഈസ് ഓൺ എന്ന കുറിപ്പോടെയാണ് സാമന്ത പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ചാര വനിതയുടെ വേഷമാണ് സാമന്തയ്ക്ക് എന്നാണ സൂചന.

വരുൺ ധവാനാണ് സീരിസിലെ നായകൻ . മുബൈയിലാണ് ഇപ്പോൾ സീരിസിന്റെ ചിത്രീകരണം നടക്കുന്നത്. അടുത്ത ഷെഡ്യൂളിൽ ഉത്തരേന്ത്യയിലും വിദേശത്തുമായിട്ടാകും ചിത്രീകരണം . രാജും ഡികെയും ചേർന്നാണ് സംവിധാനം . ആരോഗ്യപ്രശ്നങ്ങളാൽ സാമന്ത സീരിസിൽ നിന്ന് പിൻമാറിയെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.

logo
The Fourth
www.thefourthnews.in