ധൂം സിനിമകളുടെ സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു

ധൂം സിനിമകളുടെ സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു

2000-ൽ 'തേരേ ലിയേ' എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് സംവിധായകനായി അരങ്ങേറിയത്

ധൂം, ധൂം 2 സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു. 56 വയസായിരുന്നു. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സഞ്ജയ്ക്ക് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു.

സഞ്ജയുടെ 57-ാം ജന്മദിനത്തിന് മൂന്ന് ദിവസം ബാക്കിനിൽക്കെയായിരുന്നു അന്ത്യം. ഞായറാഴ്ച വൈകിട്ടോടെ തന്നെ സഞ്ജയ് ഗാധ്വിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ധൂം സിനിമകളുടെ സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശ്ശീല ഉയരും; മുഖ്യാതിഥി മൈക്കൽ ഡഗ്ലസ്

2000-ൽ 'തേരേ ലിയേ' എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് സംവിധായകനായി അരങ്ങേറിയത്. യഷ് രാജ് ഫിലിംസിന് വേണ്ടി ചെയ്ത ധൂം, ധൂം 2 എന്നീ സിനിമകളിലൂടെയാണ് സഞ്ജയ് ശ്രദ്ധേയനാവുന്നത്.

'കിഡ്നാപ്പ്', 'മേരേ യാർ കി ഷാദി ഹേ', 'ഓപ്പറേഷൻ പരിന്ദേ', 'അജബ് ഗജബ് ലവ്' എന്നിവയാണ് സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. നേരത്തെ ശ്രീകൃഷ്ണ ജന്മഭൂമിയുടെയും ഷാഹി ഈദ്ഗാ മസ്ജിദിന്റെയും വിവാദങ്ങളെ ആസ്പദമാക്കി ഒരു സിനിമ നിർമിക്കുമെന്ന് സഞ്ജയ് ഗാധ്വി പ്രഖ്യാപിച്ചിരുന്നു. 2020 ൽ റിലീസ് ചെയ്ത ഓപ്പറേഷൻ പരിന്ദേയാണ് സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത അവസാന ചിത്രം.

logo
The Fourth
www.thefourthnews.in