'റാണി'യിൽ ഭാവനയും ഉർവശിയും പിന്നെ ഹണി റോസും ; ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ

'റാണി'യിൽ ഭാവനയും ഉർവശിയും പിന്നെ ഹണി റോസും ; ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിര

പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി. ഭാവന, ഉർവശി, ഹണി റോസ്, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

മാജിക്ടെയിൽ വർക്ക്സിന്റെ ബാനറിൽ വിനോദ് മേനോനും ജിമ്മി ജേക്കബും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. മണിയൻപിള്ള രാജു, മാല പാർവതി, അനുമോൾ എന്നിവരാണ് മറ്റ് താരങ്ങൾ.

'റാണി'യിൽ ഭാവനയും ഉർവശിയും പിന്നെ ഹണി റോസും ; ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ
ക്രിസ്റ്റഫറോ ആറാട്ടോ; ബോക്സ് ഓഫീസിൽ വിജയിച്ചത് ആര് ?

ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 33 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്നും ശങ്കർ രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ ഭാവനയുടെ അടുത്ത ചിത്രം ഷാജി കൈലാസിന്റെ ഹണ്ട് ആണ്. ചിത്രത്തിന്റെ ഡബിങ് ജോലികൾ കൊച്ചിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ് .

logo
The Fourth
www.thefourthnews.in