കബിലൻ റിട്ടേൺസ് ; സർപാട്ട 2 പ്രഖ്യാപിച്ച് പാ രഞ്ജിത്ത്

കബിലൻ റിട്ടേൺസ് ; സർപാട്ട 2 പ്രഖ്യാപിച്ച് പാ രഞ്ജിത്ത്

പാ രഞ്ജിത്ത് - ആര്യ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് സർപാട്ട

പാ രഞ്ജിത്ത് - ആര്യ കൂട്ടുകെട്ടിൽ 2021 ൽ പുറത്തിറങ്ങിയ ചിത്രമാണ് സർപാട്ട പരമ്പരൈ . 1980 കളിലെ ചെന്നൈയും പരമ്പരാഗത ബോക്സിങ് മത്സരങ്ങളുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം . ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പാ രഞ്ജിത്തിന്റെ കരിയറിലെ മികച്ച സിനിമയായി വിലയിരുത്തപ്പെടുന്ന ചിത്രമാണ് സർപാട്ട പരമ്പരൈ. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ പാ രഞ്ജിത്ത്.

കബിലൻ തിരിച്ചുവരുന്നു എന്ന കുറിപ്പോടെ സംവിധായകൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ രണ്ടാംഭാഗവും പ്രഖ്യാപിച്ചത്. മാച്ച് പാക്കറ്ത്ക്ക് റെഡിയാ (മത്സരം കാണാൻ തയാറാണോ എന്ന് ചോദിച്ച് ആര്യയും പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്

സർപാട്ട പരമ്പരൈയ്ക്കായി പാ രഞ്ജിത്ത് ആദ്യം കാർത്തിയെയും പിന്നീട് സൂര്യയെയും സമീപിച്ചിരുന്നെങ്കിലും ഇരവരും ചിത്രം ചെയ്യാൻ തയാറായില്ല. പിന്നീടാണ് പാ രഞ്ജിത്ത് ആര്യയെ സമീപിച്ചത് . ചിത്രം പുറത്തിറങ്ങിയപ്പോൾ അഭിനന്ദനവുമായി തമിഴ് താരങ്ങളെല്ലാം രംഗത്ത് എത്തിയിരുന്നു

നച്ചത്തിരം നഗര്ഗിരത് ആണ് പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം

logo
The Fourth
www.thefourthnews.in