നാസി ക്രൂരതകൾ തുറന്നുകാട്ടിയ 'ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്'; 
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം 'ഓസ്കർ ഷിൻഡ്‌ലർ' നൽകുന്ന സന്ദേശം

നാസി ക്രൂരതകൾ തുറന്നുകാട്ടിയ 'ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്'; മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം 'ഓസ്കർ ഷിൻഡ്‌ലർ' നൽകുന്ന സന്ദേശം

1942ൽ ലോകയുദ്ധ സമയത്ത് ജർമൻ പട ക്രാക്കോവിലെ ജൂതക്കോളനിയിൽ നടത്തിയ പൈശാചികമായ കൂട്ടക്കൊല നേരിട്ടുകണ്ടതോടെയാണ് നിഷ്ഠൂരനായ മുതലാളിയിൽ നിന്ന് ചരിത്രമറിയുന്ന മനുഷ്യനിലേക്ക് ഓസ്കർ ഷിൻഡ്‌ലർ മാറുന്നത്

മുപ്പത് വർഷം മുൻപാണ് സ്റ്റീവൻ സ്പീൽബർഗിന്റെ വിഖ്യാത ചിത്രം 'ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്' പുറത്തിറങ്ങുന്നത്. മികച്ച ചിത്രം, മികച്ച സംവിധായകൻ ഉൾപ്പടെ ഏഴ് ഓസ്കാർ അവാർഡുകളും നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഈ ചിത്രം തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നായിരുന്നു പിൽക്കാലത്ത് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് പറഞ്ഞത്. അദ്ദേഹത്തിന്റെ കരിയറിലെ വന്‍ വഴിത്തിരിവായിരുന്നു 'ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്'.

ത്രില്ലർ സിനിമകളുടെ അമരക്കാരനായി അറിയപ്പെട്ടിരുന്ന സംവിധായകനായിരുന്ന സ്പീൽബർഗ്‌ അതുവരെ ചെയ്തിരുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായാണ് ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് ഒരുക്കിയത്. മേക്കിങ്ങിൽ വളരെയധികം നിരൂപക പ്രശംസ പിടിച്ചുപറ്റിയ സിനിമ കൂടിയായിരുന്നു അത്.

1942ൽ ജർമൻ പട ക്രാക്കോവിലെ ഒരു ജൂതക്കോളനിയിൽ നടത്തിയ പൈശാചികമായ കൂട്ടക്കൊല നേരിട്ടുകണ്ടതോടെയാണ് നിഷ്ഠൂരനായ മുതലാളിയിൽ നിന്ന് ചരിത്രമറിയുന്ന മനുഷ്യനിലേക്ക് ഓസ്കർ ഷിൻഡ്‌ലർ മാറുന്നത്

'ഓസ്കർ ഷിൻഡ്‌ലർ' എന്ന റിയൽ ലൈഫ് ഹീറോ

രണ്ടാം ലോക യുദ്ധക്കാലത്ത് തന്റെ ഫാക്ടറികളില്‍ ജൂതന്മാരെ ജോലിക്കെടുക്കുക വഴി 1200 ജൂതന്മാരെ കൂട്ടക്കൊലയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഓസ്കർ ഷിൻഡ്‌ലർ എന്ന ജര്‍മന്‍ വ്യവസായിയുടെ ജീവിതമാണ് സിനിമയിലൂടെ സ്പിൽബർഗ് തുറന്നുകാട്ടുന്നത്.

തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയാണ് ഓസ്കാർ ഷിൻഡ്‌ലർ എന്ന മനുഷ്യൻ ലോകമെമ്പാടുമുള്ള ജനമനസുകളിൽ ഇടംപിടിക്കുന്നത്. 1942ൽ ജർമൻ പട ക്രാക്കോവിലെ ഒരു ജൂതക്കോളനിയിൽ നടത്തിയ പൈശാചികമായ കൂട്ടക്കൊല നേരിട്ടുകണ്ടതോടെയാണ് നിഷ്ഠൂരനായ മുതലാളിയിൽ നിന്ന് ചരിത്രമറിയുന്ന മനുഷ്യനിലേക്ക് ഷിൻഡ്‌ലർ മാറുന്നത്.

ജർമൻ വംശജനായിട്ടുകൂടി ലാഭം എന്ന ലക്ഷ്യം മാറ്റിവെച്ച് തന്റെ ജൂതത്തൊഴിലാളികളുടെ സംരക്ഷണം പൂർണമായും ഏറ്റെടുത്ത് നാസികളിൽ നിന്ന് അവരെ രക്ഷിക്കാനായി ഒരു പട്ടിക തയാറാക്കി (പ്രശസ്തമായ ഷിൻഡ്‌ലേർസ് ലിസ്റ്റ്) ഒരായുഷ്കാലം മുഴുവൻ ഉണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ച് 1200 ഓളം ജൂതരെ മരണത്തിൽ നിന്നും രക്ഷിച്ച ഓസ്കർ ഷിൻഡ്‌ലർ എന്ന മനുഷ്യൻ മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും ലോകത്തിന് നൽകുന്ന സന്ദേശം വലുതാണ്.

നാസി ക്രൂരതകൾ തുറന്നുകാട്ടിയ 'ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്'; 
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം 'ഓസ്കർ ഷിൻഡ്‌ലർ' നൽകുന്ന സന്ദേശം
എൺപത് വർഷങ്ങൾക്ക് ശേഷം നീതി; നാസികൾ തൂക്കിലേറ്റിയ ഇറ്റലിക്കാരുടെ കുടുംബങ്ങൾക്ക് വന്‍തുക നഷ്ടപരിഹാരം

ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് പുറത്തിറങ്ങുന്നതിന് മുൻപ്, ഹോളോകോസ്റ്റിനെക്കുറിച്ചുള്ള വിവരണങ്ങൾ ഡോക്യുമെന്ററികളിലൂടെ മാത്രമാണ് പറഞ്ഞുപോയിരുന്നത്

ഹോളിവുഡിലെ 'ഹോളോകോസ്റ്റ്' പ്രമേയം

വംശഹത്യ പോലൊരു വിഷയത്തെ തുറന്നുകാട്ടാൻ ഹോളിവുഡ് സംവിധായകർ ഒഴിഞ്ഞുമാറിയ കാലത്താണ് ഹിറ്റ്‌ലറുടെ ജൂതവംശഹത്യ പ്രമേയമാക്കി തോമസ് കീനലി എന്ന എഴുത്തുകാരന്റെ ഏറെ പ്രചാരം നേടിയ ‘ഷിൻഡ്‌ലേഴ്സ് ആർക്’ എന്ന നോവലിനെ ആധാരമാക്കി സ്പീൽബർഗ്‌ ചിത്രമൊരുക്കുന്നത്. സിനിമയെ വിനോദമായി കണ്ടിരുന്ന കാലത്ത് ഹോളോകോസ്റ്റ് പോലൊരു വിനാശകരമായ പ്രമേയത്തെ നാടകീയമായി ചിത്രീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഹോളിവുഡിലെ വാദം.

ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് പുറത്തിറങ്ങുന്നതിന് മുൻപ്, ഹോളോകോസ്റ്റിനെക്കുറിച്ചുള്ള വിവരണങ്ങൾ 1956ൽ പുറത്തിറങ്ങിയ അലൈൻ റെസ്നൈസിന്റെ നൈറ്റ് ആൻഡ് ഫോഗ്, 1985ലെ ക്ലോഡ് ലാൻസ്‌മാന്റെ ഷോഹ് എന്നി ഡോക്യുമെന്ററികളിലൂടെ മാത്രമാണ് പറഞ്ഞുപോയിരുന്നത്. ഒമ്പത് മണിക്കൂർ ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററികളിൽ പ്രധാനമായുള്ളത് നാസി ക്രൂരതയുടെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ നിന്ന് രക്ഷപ്പെട്ടവരുമായുള്ള അഭിമുഖങ്ങളാണ്.

നാസി ക്രൂരതകൾ തുറന്നുകാട്ടിയ 'ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്'; 
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം 'ഓസ്കർ ഷിൻഡ്‌ലർ' നൽകുന്ന സന്ദേശം
അനന്തം അജ്ഞാതം അവർണനീയം: നാസി ക്രൂരതയുടെ കഥ പറയുന്ന കോൺസെൻട്രേഷൻ ക്യാമ്പുകൾ

സ്പീൽബർഗ്‌ സംവിധാനം ചെയ്ത ഏക മുഴുനീള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്

സ്പീൽബർഗ്‌ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ 'ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്'

തൊണ്ണൂറുകളിലെ ഹോളിവുഡ് സംവിധായകരുടെ സ്ഥിരം സാങ്കേതികത്വങ്ങളൊന്നും ഈ സിനിമയിൽ സ്പീൽബർഗ്‌ ഉപയോഗിച്ചിട്ടില്ല. സൂം ഷോട്ട്, ഡോളി ഷോട്ട്, സ്റ്റെഡികാം, ട്രാക്കിംഗ് ഷോട്ട്, എന്നിവയൊന്നും ഷിൻഡ്‌ലേഴ്സ് ലിസ്റ്റില്‍ കാണാൻ സാധിക്കില്ല. ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമായിരിക്കണം എന്ന ഛായാഗ്രാഹകന്റെയും സംവിധായകന്റെയും ആഗ്രഹത്തിൽ ഉണ്ടായതാണ് ചിത്രത്തിലെ ഓരോ ഭാഗങ്ങളും.

സ്പീൽബർഗ്‌ സംവിധാനം ചെയ്ത ഏക മുഴുനീള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്. മോണോക്രോം പശ്ചാത്തലത്തിൽ സ്‌ക്രീനില്‍ നിറയുന്ന ചിത്രത്തില്‍ ഒരിടത്ത് അപ്രതീക്ഷിതമായി ചുവന്ന നിറം തെളിയുന്നത് ആരാധകര്‍ ഒരിക്കലും മറക്കില്ല. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ആ സീനില്‍ ഒരു ചുവന്ന ജാക്കറ്റ് അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെയാണ് കാണിക്കുന്നത്. അവളുടെ ജാക്കറ്റിന്റെ ചുവന്ന നിറം ഒഴികെ ബാക്കിയെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ്. ഈ രംഗത്തിലൂടെ യുദ്ധത്തിന്റെയും അതിലൂടെ കഷ്ടപ്പെടുന്ന മനുഷ്യരെയുമാണ് സ്പീൽബർഗ്‌ ചിത്രീകരിക്കുന്നത്.

വലിയ താരനിര വേണ്ടന്നുള്ള നിർബന്ധ ബുദ്ധിയോടെയായിരുന്നു സ്പീല്‍ബർഗ് തന്റെ അഭിനേതാക്കളെ തിരഞ്ഞെടുത്തത്. അക്കാലത്ത് അത്ര പ്രശസ്തനല്ലായിരുന്ന ലിയാം നീസൺ ആയിരുന്നു ഓസ്കാർ ഷിൻഡ്‌ലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്, അതുപോലെ അമോൺ ഗോത്തായി വെള്ളിത്തിരയിലെത്തിയത് റാൽഫ് ഫിയന്നസുമായിരുന്നു. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള, ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് ആണ് സ്പീല്‍ബർഗിന്റെ ഏറ്റവും ദൈർഘ്യമേറിയ ചിത്രം.

ജൂതന്മാര്‍ നേരിട്ട ഭീതിയെക്കുറിച്ച് സിനിമയില്‍ പറഞ്ഞതൊന്നും ഇല്ലാത്ത കാര്യങ്ങളല്ല - സ്റ്റീവൻ സ്പില്‍ബര്‍ഗ്

ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് സെമിത്തേരിയുടെ ഷോട്ടോടുകൂടി അവസാനിപ്പിച്ചതിന് ഒരു കാരണമുണ്ട്!

സിനിമയുടെ അവസാന ഭാഗത്തെ ചൊല്ലി ധാരാളം വ്യാഖ്യാനങ്ങളുണ്ടായിരുന്നു. സഞ്ചാരികള്‍ ഓസ്‌കര്‍ ഷിന്‍ഡ്‌ലറുടെ ശവകുടീരം സന്ദര്‍ശിക്കുന്ന ഷോട്ടോടെയാണ് ചിത്രം അവസാനിക്കുന്നത്. നാസികളിൽ നിന്നും ജൂതന്മാര്‍ നേരിട്ട ക്രൂരതകളെക്കുറിച്ച് സിനിമയില്‍ പറഞ്ഞതെല്ലാം യാഥാർഥ്യങ്ങളാണെന്നും സിനിമയിലൂടെ കാണിച്ചവയെല്ലാം സത്യമാണെന്ന് കാണുന്നവരെ വിശ്വസിപ്പിക്കുന്നതിനാണ് സിനിമയുടെ അവസാന രംഗം ഇത്തരത്തിൽ ആക്കിയെതെന്നുമായിരുന്നു സ്പീല്‍ബെർഗിന്റെ വിശദീകരണം.

നാസി ക്രൂരതകൾ തുറന്നുകാട്ടിയ 'ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്'; 
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം 'ഓസ്കർ ഷിൻഡ്‌ലർ' നൽകുന്ന സന്ദേശം
ഹിറ്റ്ലറുടെ കൊലമുറികള്‍; ചെമ്പടയുടെ ചെറുത്തുനില്‍പ്പും ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിയുടെ പതനവും

ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്. ഏകദേശം 300 മില്യൺ ഡോളറായിരുന്നു ചിത്രം നേടിയെടുത്തത്. ഒപ്പം ധാരാളം നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. സ്പിൽബർഗിന്റെ ചിത്രങ്ങളിൽ ഏറ്റവും മികച്ചതാണ് 'ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്' എന്നായിരുന്നു പ്രശസ്ത നിരൂപകനും പുലിറ്റ്സർ ജേതാവുമായ റോജർ എബർട്ട് പറഞ്ഞത്. തീർച്ചയായതും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നായിരുന്നു ബിൽ ക്ലിന്റൺ പറഞ്ഞത്.

1994ൽ, സിനിമയിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ച്, നാസി ക്രൂരതകളെ അതിജീവിച്ചവരുടെയും അതിന് സാക്ഷിയായവരുടെയും അഭിമുഖങ്ങൾ ശേഖരിക്കുന്നതിനായി യുഎസ്സി ഷോഹ് ഫൗണ്ടേഷൻ സ്പീല്‍ബർഗ് സ്ഥാപിച്ചിട്ടുണ്ട്. ഷിൻഡ്‌ലേഴ്സ് ലിസ്റ്റിലൂടെ ലഭിച്ച അംഗീകാരമാണ് 'സേവിംഗ് പ്രൈവറ്റ് റയാൻ, അമിസ്റ്റാഡ്, ബ്രിഡ്ജ് ഓഫ് സ്പൈസ് തുടങ്ങിയ ചരിത്ര സിനിമകളെടുക്കാൻ സ്പീല്‍ബർഗിന് പ്രചോദനമാകുന്നത്.

യഹൂദവിരുദ്ധത ഏറി വരുന്ന ഈ സമയത്ത് തന്റെ സിനിമയ്ക്ക്, അത് ഇറങ്ങിയ കാലഘട്ടത്തേക്കാള്‍ പ്രാധാന്യമുണ്ടെന്ന് കരുതുന്നതായി സ്പീല്‍ബര്‍ഗ് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഷിന്‍ഡ്ലേഴ്‌സ് ലിസ്റ്റിന് മുന്‍പും ശേഷവും ഒരുക്കിയിട്ടുണ്ടെങ്കിലും വിഖ്യാത സംവിധായകന്‍ എന്ന പദവിയിലേക്ക് സ്പില്‍ബര്‍ഗിനെ ഉയര്‍ത്തിയത് 'ഷിന്‍ഡ്ലേഴ്‌സ് ലിസ്റ്റ്' ആണെന്ന് നിസംശയം പറയാം. പുറത്തിറങ്ങി മുപ്പത് വര്‍ഷം പിന്നിടുമ്പോഴും സിനിമാ പ്രേമികളുടെ ഇഷ്ട സിനിമയായും പാഠപുസ്തകമായും ഇന്നും മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പിക്കുകയാണ് ഷിന്‍ഡ്ലേഴ്‌സ് ലിസ്റ്റ്.

logo
The Fourth
www.thefourthnews.in