'ബാലതാരത്തിനുള്ള അവാർഡ് 
ലഭിച്ചത് അർഹതപ്പെട്ടവർക്ക് തന്നെ'; അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് 'മാളികപ്പുറം' തിരക്കഥാകൃത്ത്

'ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചത് അർഹതപ്പെട്ടവർക്ക് തന്നെ'; അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് 'മാളികപ്പുറം' തിരക്കഥാകൃത്ത്

തന്മയയുടെ അഭിനയം മികച്ചതാണെന്നും വിവാദങ്ങളുണ്ടാക്കി സന്തോഷം ഇല്ലാതാക്കരുതെന്നും അഭിലാഷ് പിള്ള

2022 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് അർഹതപ്പെട്ടവർക്ക് തന്നെയാണ് ലഭിച്ചതെന്ന് മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മികച്ച ബാലതാരം വിഭാഗത്തിൽ കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ ഹിറ്റായി മാറിയ ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറത്തിൽ അഭിനയിച്ച ദേവാനന്ദയെ പരിഗണിച്ചില്ലെന്ന പേരിൽ വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഭിലാഷ് പ്രതികരിച്ചത്.

അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നതെന്നും അനാവശ്യ വിവാദങ്ങളിലേക്ക് മാളികപ്പുറം സിനിമയെയും കുട്ടികളെയും വലിച്ചിഴയ്ക്കരുതെന്നും അഭിലാഷ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. അവാർഡ് നേടിയ തന്മയയുടെ അഭിനയം മികച്ചതാണെന്നും വിവാദങ്ങൾ ഉണ്ടാക്കി ആ കുട്ടിയുടെ സന്തോഷം ഇല്ലാതാക്കരുതെന്നും അഭ്യർഥിച്ചാണ് അഭിലാഷ് പോസ്റ്റ് അവസാനിപ്പിച്ചത്.

'ബാലതാരത്തിനുള്ള അവാർഡ് 
ലഭിച്ചത് അർഹതപ്പെട്ടവർക്ക് തന്നെ'; അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് 'മാളികപ്പുറം' തിരക്കഥാകൃത്ത്
മികച്ച ബാലതാരം: ആദ്യഘട്ടം മുതല്‍ പരിഗണിക്കപ്പെട്ടത് തന്മയ സോള്‍ മാത്രം, വെല്ലുന്ന മറ്റൊരു പ്രകടനവും കണ്ടില്ലെന്ന് ജൂറി

53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ചര്‍ച്ചകൾക്കാണ് ബാലതാരത്തിനുള്ള അവാർഡ് വഴിതുറന്നത്. സനൽ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം വഴക്കിലെ പ്രകടനമാണ് തന്മയ സോളിനെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് അര്‍ഹയാക്കിയത്. എന്നാല്‍, മാളികപ്പുറം താരങ്ങളെ ജൂറി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. സീരിയൽ താരം ശരത് ദാസ്, എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ് അടക്കമുളളവർ അവാർഡിനെതിരെ വിമർശനം ഉന്നയിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു. ഇത് ഏറ്റുപിടിച്ചും വിമർശിക്കുന്നവരെ തള്ളിപ്പറഞ്ഞും പല അഭിപ്രായങ്ങൾ വന്നതോടെ, ഇതിനോട് ജൂറി അംഗങ്ങൾ തന്നെ പ്രതികരിച്ചു.

മികച്ച ബാലതാരത്തിനുളള അവാർഡ് നേടിയ തന്മയ സോളിനെ വെല്ലുന്ന മറ്റ് പ്രകടനങ്ങളുണ്ടായിരുന്നില്ലെന്നാണ് ജൂറി അംഗങ്ങളുടെ പ്രതികരണം. കുട്ടികളുടെ ചിത്രമെന്ന നിലയിൽ എൻട്രി കിട്ടിയ സിനിമകളിൽ നിന്ന് മാത്രമായിട്ടല്ല ബാലതാരത്തെ പരിഗണിച്ചത്, എല്ലാ ചിത്രങ്ങൾ പരിഗണിച്ചാലും കുട്ടികളുടെ വിഭാഗത്തിൽ തന്മയയെ വെല്ലുന്ന പ്രകടനം ഉണ്ടായിരുന്നില്ലെന്നും ജൂറി അംഗം ദ ഫോര്‍ത്തിനോട് വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in