മലയാളത്തിലെ രണ്ടാമത്തെ വെബ് സിരീസ് എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മലയാളത്തിലെ രണ്ടാമത്തെ വെബ് സിരീസ് എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മലയാളം, തമിഴ് , ഹിന്ദി , കന്നഡ, ബം​ഗാളി , മറാഠി എന്നീ ഭാഷകളിലാണ് സിരീസ് പ്രദർശനത്തിനെത്തുക

കേരള ക്രൈം ഫയൽസിന്റെ വിജയത്തിനു പിന്നാലെ മലയാളത്തിൽ രണ്ടാമത്തെ വെബ് സീരീസെത്തുന്നു. നിത്യ മോനോൻ, ഷറഫുദ്ദീൻ , രഞ്ജി പണിക്കർ , മാലാ പാർവതി ശാന്തി കൃഷ്ണ, അശോകൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി എന്‍. ശ്രീജിത്ത് സംവിധാനം ചെയ്യുന്ന സീരീസിന് 'മാസ്റ്റര്‍ പീസ്' എന്നാണ് പേരിട്ടിരിക്കുന്നത്. സിരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജനപ്രിയ ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സിരീസ് സ്ട്രീം ചെയ്യുക.

ജനപ്രിയ ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സിരീസ് സ്ട്രീം ചെയ്യുക

മാത്യു ജോർജ് നിര്‍മിക്കുന്ന സിരീസ് മലയാളം, തമിഴ് , ഹിന്ദി , കന്നഡ, ബം​ഗാളി , മറാഠി എന്നീ ഭാഷകളിലാണ് സിരീസ് പ്രദർശനത്തിനെത്തുക. മലയാളത്തിലെ മുൻ നിര നായകൻമാരടക്കമുളളവർ സിരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വച്ചു.

അഹമ്മദ് കബീർ സംവിധാനം ചെയ്ത ക്രൈംത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന കേരള ക്രൈം ഫയൽസായിരുന്നു മലയാളത്തിലെ ആദ്യത്തെ വെബ് സിരീസ്. ഒരു സ്ത്രീയുടെ കൊലപാതകവും തുടർന്ന് നടക്കുന്ന പോലീസ് അന്വേഷണവുമായിരുന്നു സിരീസിൻെറെ പ്രമേയം. അജു വർ​ഗീസ് , ലാൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

logo
The Fourth
www.thefourthnews.in