'നന്മമരത്തിലും കല്ലേറ് കിട്ടും'; ഷറഫുദ്ദീന്‍ - സെന്ന ഹെഡ്‌ഗെ ചിത്രം '1744 വൈറ്റ് ആള്‍ട്ടോ' ടീസര്‍

'നന്മമരത്തിലും കല്ലേറ് കിട്ടും'; ഷറഫുദ്ദീന്‍ - സെന്ന ഹെഡ്‌ഗെ ചിത്രം '1744 വൈറ്റ് ആള്‍ട്ടോ' ടീസര്‍

ചിത്രം നവംബറിൽ തീയേറ്ററുകളിൽ എത്തും

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആൾട്ടോയുടെ ടീസർ പുറത്ത്. ഷറഫുദ്ധീൻ നായകനാകുന്ന ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കബനി ഫിലിംസിന്റെ ബാനറിൽ നവംബറിലാണ് ചിത്രം തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെയുടെ രണ്ടാമത്തെ മലയാളചിത്രമാണ് 1744 വൈറ്റ് ആൾട്ടോ.

ദേശീയ അവാർഡിന് പുറമെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡും, മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും തിങ്കളാഴ്ച നിശ്ചയത്തിലൂടെ സെന്ന കരസ്ഥമാക്കിയിരുന്നു. കാഞ്ഞങ്ങാടിന്റെ ദൃശ്യഭംഗിയിൽ ഒരുങ്ങുന്ന ചിത്രം നർമവും രസകരമായ കഥാപശ്ചാത്തലത്തിലൂടെ ആണ് നീങ്ങുക. 1744 വൈറ്റ് ആൾട്ടോയിൽ ഷറഫുദ്ദീനെ കൂടാതെ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയത്. ശ്രീരാജ് രവീന്ദ്രൻ, സെന്ന ഹെഗ്‌ഡെ, അർജുൻ വന്നിവർ ചേർന്നാണ് സിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ തന്നെയാണ് നിർവ്വഹിക്കുന്നത്.

ഹരിലാൽ കെ രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിർവ്വഹിക്കുന്നു. മെൽവി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിർവഹിക്കുന്നത്. വിനോദ് പട്ടണക്കാടൻ കലാസംവിധാനം നിർവ്വഹിക്കുന്ന സിനിമയിൽ പ്രൊഡക്ഷൻ ഡിസൈൻ ഉല്ലാസ് ഹൈദർ ആണ്.

logo
The Fourth
www.thefourthnews.in