ഷക്കീലാസ് ഡ്രൈവിങ് സ്കൂള്‍; ശ്രദ്ധേയമായി സെക്സ് എഡ്യൂക്കേഷൻ പ്രൊമോ വീഡിയോ

ഷക്കീലാസ് ഡ്രൈവിങ് സ്കൂള്‍; ശ്രദ്ധേയമായി സെക്സ് എഡ്യൂക്കേഷൻ പ്രൊമോ വീഡിയോ

നെറ്റ്‌ഫ്ലിക്സിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലാണ് പ്രൊമോ വീഡിയോ റിലീസ് ചെയ്തത്

ശ്രദ്ധേയമായി നെറ്റ്ഫ്ലിക്സിലെ ജനപ്രിയ പരമ്പര ‘സെക്സ് എഡ്യൂക്കേഷൻ’ പ്രൊമോ വീഡിയോ. ഷക്കീലാസ് ഡ്രൈവിങ് സ്കൂള്‍ എന്ന് പേര് നൽകിയിരിക്കുന്ന വീഡിയോയിൽ നടി ഷക്കീലയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഡ്രൈവിങ് പഠിപ്പിക്കുന്നതോടൊപ്പം സെക്സുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരാമർശിച്ച് സംസാരിക്കുന്നതാണ് പ്രൊമോ വീഡിയോ. നെറ്റ്‌ഫ്ലിക്സിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്.

ലൈംഗികതയുമായി ബന്ധപ്പെട്ട തെറ്റായ അറിവുകളെ തിരുത്തുന്ന ഒരു എഡ്യൂക്കേഷണൽ ഫിലിമാണ് ഷക്കീലാസ് ഡ്രൈവിങ് സ്കൂൾ. സെക്സ് എഡ്യൂക്കേഷൻ വെബ് സീരീസിന്റെ ഭാഗമായി മൈത്രി അഡ്വര്‍ടൈസിങ് വര്‍ക്സ് തയ്യാറാക്കിയ പ്രൊമോ വീഡിയോയിൽ ഡ്രൈവിങ് പഠിക്കാനെത്തുന്ന രണ്ട് യുവാക്കള്‍ക്ക് ഡ്രൈവിങ് പാഠങ്ങള്‍ക്കനുസൃതമായി ലൈംഗിക അറിവുകള്‍ പകര്‍ന്നു കൊടുക്കുന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്.

ഷക്കീലാസ് ഡ്രൈവിങ് സ്കൂള്‍; ശ്രദ്ധേയമായി സെക്സ് എഡ്യൂക്കേഷൻ പ്രൊമോ വീഡിയോ
ക്രെഡിറ്റ് നല്‍കാതെ ഗാനം സ്വന്തം പേരിലാക്കി, ചോദിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു; ഷാന്‍ റഹ്‌മാനെതിരെ ആരോപണവുമായി ഗായകന്‍

ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള തുറന്ന സംഭാഷണങ്ങളുടെ പ്രാധാന്യവും മുൻവിധികളിൽ നിന്ന് മാറി ചിന്തിക്കേണ്ടുന്നതിന്റെ ആവശ്യകതയുമാണ് പ്രൊമോ വീഡിയോ ചൂണ്ടിക്കാട്ടുന്നത്. ബി ഗ്രേഡ് നടിയായി സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുകയും എന്നാൽ ബോൾഡായ നിലപാടുകൾ എടുക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയായ വ്യക്തിയാണ് ഷക്കീല.

logo
The Fourth
www.thefourthnews.in