ലിയോ ചിത്രത്തിനായി
കാത്തിരിക്കുന്നെന്ന് ഷാരൂഖ്; മറുപടിയുമായി വിജയ്

ലിയോ ചിത്രത്തിനായി കാത്തിരിക്കുന്നെന്ന് ഷാരൂഖ്; മറുപടിയുമായി വിജയ്

ജവാന്റെ ആയിരം കോടി നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് വിജയ്

വിജയ് സാറിനെ സ്നേഹിക്കുന്നെന്ന് ഷാരൂഖ് ; തിരിച്ചും സ്നേഹമെന്ന് വിജയ്. ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിങ് ആയ വാചകമാണ് ഇത്. അതിന് പിന്നിലെ കഥ ഇതാണ്

അറ്റ്ലി -ഷാരൂഖ് ചിത്രം ജവാൻ ആയിരം കോടി ക്ലബിലെത്തിയതിന് പിന്നാലെ ഷാരൂഖിനും ടീമിനും അഭിനന്ദനം അറിയിച്ച് വിജയ് ഫാൻസ് അസോസിയേഷന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ആരാധകർ പോസ്റ്റ് ഇട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട ഷാരൂഖ് വിജയ് ഫാൻസിനെ നന്ദി അറിയിച്ചു. ഒപ്പം ദളപതിയുടെ ലിയോയ്ക്കായി കാത്തിരിക്കുന്നെന്നും വിജയ് സാറിനെ സ്നേഹിക്കുന്നെന്നും കുറിച്ചു.

തിരിച്ചും സ്നേഹം സാർ... ജവാന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് അഭിനന്ദനമെന്ന് വിജയ് യും മറുപടി നൽകി

നേരത്തെ സംവിധായകൻ ലോകേഷ് കനകരാജിനോടും ഷാരൂഖ് ലിയോയ്ക്കായി കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. ജവാന്റെ തമിഴ് പതിപ്പ് കണ്ട് അഭിപ്രായം അറിയിക്കണമെന്നും ഷാരൂഖ് ലോകേഷിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഓഡിയോ ലോഞ്ച് ഒഴിവാക്കിയതിന് പിന്നാലെ ലിയോയിലെ രണ്ടാമത്തെ ഗാനം ഇന്ന് എത്തും. വൈകിട്ട് ആറിനാണ് സിംഗിൾ റിലീസ്. ആദ്യ സിംഗിൾ നാ റെഡി താൻ വരവാ.. ഹിറ്റും പിന്നാലെ വിവാദവുമായിരുന്നു.ഗാനരംഗത്തിലെ ലഹരി വസ്തുക്കളുടെ ഉപയോഗമാണ് വിവാദത്തിനിടയാക്കിയത്. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ലിയോയിൽ ആകെ രണ്ട് പാട്ടുകളാണുള്ളത്.ചിത്രം ഒക്ടോബർ 19 ന് തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in