സംവിധാനവേഷത്തില്‍ ആര്യന്‍ ഖാന്‍, ഷൂട്ടിങ്ങിന്റെ ആദ്യ ദിനത്തിൽ മകന് പിന്തുണയുമായി കിങ് ഖാന്‍

സംവിധാനവേഷത്തില്‍ ആര്യന്‍ ഖാന്‍, ഷൂട്ടിങ്ങിന്റെ ആദ്യ ദിനത്തിൽ മകന് പിന്തുണയുമായി കിങ് ഖാന്‍

ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നതും ഷാരൂഖാന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മാണ കമ്പനിയാണ്

സംവിധായക കുപ്പായമണിഞ്ഞ മകന്റെ ചിത്രത്തിന്റെ ആദ്യദിനത്തില്‍ ആശംസകളുമായി ഷാരൂഖ് ഖാനെത്തി. ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്ന വെബ്സീരിസ് നിര്‍മിക്കുന്നതും ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്.

2022 ഡിസംബറിലാണ് ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്ന വെബ് സിരീസ് സ്റ്റാര്‍ഡത്തിന്റെ പ്രഖ്യാപനമുണ്ടാകുന്നത്. കുറേ മാസങ്ങളായി ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തനങ്ങളിലായിരുന്നു ആര്യന്‍ ഖാന്‍. ആറ് എപ്പിസോഡുകളായി പ്രദര്‍ശനത്തിനെത്തുന്ന വെബ് സീരീസിന്റെ ഷൂട്ടിങ് ഇന്നലെയാണ് ആരംഭിച്ചത്.

വാര്‍ളിയിലെ ഒരു മില്ലിലായിരുന്നു ആദ്യ ദിനത്തെ ഷൂട്ടിങ്. രാവിലെ ഏഴോടെ തന്നെ സംവിധായക വേഷത്തില്‍ ആര്യന്‍ ഖാന്‍ സെറ്റിലെത്തി. സംവിധാനരംഗത്തേക്കുള്ള പുതിയ ചുവടുവയ്പിന് ആശംസകളും പിന്തുണയുമായി ഷാരൂഖ് ഖാനും സെറ്റിലെത്തി. ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരടക്കം 350 ഓളം പേരാണ് താരപുത്രന്റെ പുതിയ സംരംഭത്തില്‍ അണിചേരുന്നത്. ഓഫീസ് രംഗങ്ങളായിരുന്നു ഇന്നലെ ഷൂട്ട് ചെയ്തത്.

താരപുത്രന്റെ പുതിയ സംരംഭം അടുത്ത വര്‍ഷം ആദ്യത്തോടെ നെറ്റ്ഫ്ലിക്സിൽ പ്രദര്‍ശനത്തിെനത്തുമെന്നാണ് അറിയുന്നത്. മകന്‍ സംവിധായകന്റെ തൊപ്പിയണിയുമ്പോള്‍ അഭിനയത്തിൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഷാരൂഖാന്റെ മകള്‍ സുഹാന ഖാന്‍.

logo
The Fourth
www.thefourthnews.in