പഠാൻ ആഘോഷമാക്കാൻ ആരാധകർ ; ആദ്യ ദിനം മാത്രം 200 ഫാൻസ് ഷോ

പഠാൻ ആഘോഷമാക്കാൻ ആരാധകർ ; ആദ്യ ദിനം മാത്രം 200 ഫാൻസ് ഷോ

ആദ്യദിനം ആദ്യ ഷോ കാണാൻ 50000 ആരാധകർക്ക് അവസരമൊരുക്കുമെന്ന് ഫാൻസ് അസോസിയേഷൻ

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററിലെത്തുന്ന കിങ് ഖാന്റെ മടങ്ങിവരവ് രാജകീയമാക്കാനൊരുങ്ങി ഫാൻസ് അസോസിയേഷൻ . ആദ്യദിനം ആദ്യ ഷോ കാണാൻ 50000 പേർക്ക് അവസരം ഒരുക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായിരാജ്യത്തുടനീളം 200 സിറ്റികളിൽ ഫാൻസ് ഷോകൾ സംഘടിപ്പിക്കുമെന്നും ഷാരൂഖ് ഫാൻസ് അസോസിയേഷനായ എസ് ആർ കെ യൂണിവേഴ്സ് വ്യക്തമാക്കുന്നു . വലിയ നഗരങ്ങളിൽ ഒന്നിലേറെ ഷോയുമുണ്ടാകും . പുലർച്ചെ മുതൽ ഷോ ആരംഭിക്കാനാണ് നിലവിലെ തീരുമാനമെന്നും ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു

ഐമാക്സ് ഫോർമാറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് പഠാൻ. അതിനാൽ തന്നെ ഐമാക്സ് തീയേറ്ററുകളിൽ കൂടുതൽ ഷോ ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. മാത്രമല്ല ബുർജ് ഖലീഫയിൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിക്കാനും നീക്കമുണ്ട്.

പഠാൻ ആഘോഷമാക്കാൻ ആരാധകർ ; ആദ്യ ദിനം മാത്രം 200 ഫാൻസ് ഷോ
പഠാൻ ഗുജറാത്തിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബജറംഗ് ദൾ ; സെൻസർ ബോർഡ് അംഗീകാരം പരിഗണിക്കുന്നില്ല

ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ് .ഹിന്ദി , തമിഴ് , തെലുങ്ക് പതിപ്പിലാണ് ചിത്രമെത്തുക. ഷാരൂഖ് ഖാനെ നായകനായി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പഠാൻ. യഷ് രാജ് ഫിലിംസാണ് നിർമ്മാതാക്കൾ . യഷ് രാജിന്റെ സ്പൈ യൂണിവേഴ്സ് സിനിമാറ്റിക് വേൾഡിൽ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് പഠാൻ.

logo
The Fourth
www.thefourthnews.in