റെക്കോർഡുകൾ തകർത്ത് ജവാൻ; ആഗോള തലത്തില്‍ സ്വന്തമാക്കിയത് 600 കോടി

റെക്കോർഡുകൾ തകർത്ത് ജവാൻ; ആഗോള തലത്തില്‍ സ്വന്തമാക്കിയത് 600 കോടി

ആദ്യം ദിനം തന്നെ 75 കോടി നേടിയ ചിത്രം ഒരാഴ്ച്ചപിന്നിടുമ്പോള്‍ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 328 കോടിയാണ്

തമിഴ് സംവിധായകൻ അറ്റ്ലി ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ജവാൻ കളക്ഷൻ റെക്കോർഡുകൾ തകർത്ത് പ്രദർശനം തുടരുന്നു. പ്രദർശനമാരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോൾ രാജ്യത്തിനകത്തും പുറത്തും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ആദ്യം ദിനം തന്നെ 75 കോടി നേടിയ ചിത്രം ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 328 കോടിയാണ് . എന്നാൽ ആഗോള തലത്തില്‍ 600 കോടി നേടിയാണ് ചിത്രം ജൈത്ര യാത്ര തുടരുന്നത്.

ആദ്യ ആഴ്ച്ചയില്‍ഇത്രയും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഹിന്ദി സിനിമയെന്ന വിശേഷണവും ചിത്രം സ്വന്തമാക്കി. ഏഴാം ദിവസമായ ബുധനാഴ്ച മാത്രം ജവാന്‍ ഇന്ത്യയിൽ 23 കോടി രൂപ നേടിയതായി വ്യവസായ ട്രാക്കർ സാക്നിൽക് അറിയിച്ചു. ആഗോളതലത്തിൽ 700 കോടിയുടെ ഗ്രോസ് മാർക്ക് കടക്കാൻ ജവാന് സാധിക്കുമെന്നാണ് പ്രതീക്ഷ.

സെപ്തംബർ 7നാണ് ജവാൻ തീയറ്ററിലെത്തിയത് . ആദ്യ ദിനം തന്നെ 75 കോടി നേടിയായിരുന്നു ചിത്രത്തിന്റെ അരങ്ങേറ്റം. മൂന്നാം ദിനമായപ്പോഴേക്കും ഇന്ത്യയിൽ മാത്രം 80 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസത്തിനുള്ളിൽ ആ​ഗോള തലത്തിൽ 100 കോടി നേടാൻ ചിത്രത്തിന് സാധിച്ചു. തിങ്കളാഴ്ച്ച ഇന്ത്യയിൽ 32 കോടിയും ചൊവ്വാഴ്ച്ച 26 കോടിയും ചിത്രം സ്വന്തമാക്കി.

ഷാരൂഖിന്റെ ആദ്യ പാൻ-ഇന്ത്യൻ ചിത്രമായ ജവാൻ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പുറത്തിറങ്ങി. തമിഴ്നാട്ടിലും തെലുങ്കിലും ചിത്രം വലിയ വിജയമാണ് കൈവരിച്ചത്. നയൻ താരയും വിജയ് സേതുപതി തുടങ്ങി ദക്ഷിണേന്ത്യയില്‍ നിന്നുള്ള നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുള്ളത്.

അതേ സമയം അനിൽ ശർമ്മ സംവിധാനം ചെയ്ത് ​ഗദർ 2 ബോക്സ് ഓഫീസിൽ മന്ദഗതിയിലായെന്നും റിപ്പോർട്ടുകൾ പുറത്തു വന്നു. ഓ​ഗസ്റ്റ് 11 ന് തീയറ്ററിലെത്തിയ ​ഗദർ 516 കോടിയാണ് സ്വന്തമാക്കിയത്. ഇന്ത്യയിലെ എക്കാലത്തേയും ഹിറ്റായ പത്താനെ മറിക്കടക്കാൻ അപ്പോഴും 27 കോടിയുടെ കുറവുണ്ട് . എന്നാൽ പത്താന്റെ കളക്ഷൻ റെക്കോർഡുകൾ ജവാൻ മറികടക്കുമെന്ന പ്രതീക്ഷയും ബോളിവുഡ് പങ്കു വയക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in