ജവാൻ റിലീസിന് റെഡി; പ്രിവ്യൂ തീയതി പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ

ജവാൻ റിലീസിന് റെഡി; പ്രിവ്യൂ തീയതി പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ

സെപ്റ്റംബർ 7നാണ് ചിത്രത്തിന്റെ തീയേറ്റർ റിലീസ്

ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ജവാന്‍ റിലീസിങ്ങിന് ഒരുങ്ങുന്നു. സിനിമയുടെ പ്രിവ്യൂ തീയതി പ്രഖ്യാപിച്ചു. ഷാരൂഖ് ഖാൻ തന്നെയാണ് തീയതി പുറത്തുവിട്ടത്. നാളെ രാവിലെ 10.30നാണ് പ്രിവ്യു എന്ന് വിളിക്കുന്ന ടീസർ പുറത്തുവിടുക. താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുഗു ഭാഷകളിലും പ്രിവ്യൂ ഷോ ഉണ്ടാകും. പഠാന് ശേഷം ആരാധകർ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം പ്രമുഖ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് സിനിമ കൂടിയാണ്.

ജവാൻ റിലീസിന് റെഡി; പ്രിവ്യൂ തീയതി പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ
'വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാർ' പരാമർശം പുലിവാലായി; ഒടുവിൽ വിശദീകരണവുമായി കജോൾ

'മെ പുണ്യാ ഹൂ യാ പാപ് ഹൂ?... മെ ഭി ആപ് ഹൂ...' (ഞാൻ പുണ്യമോ അതോ പാപമോ? ഞാൻ നീയാണ്) എന്ന രസകരമായ ടാഗ്‌ലൈനോടെയാണ് അദ്ദേഹം ടീസർ ട്വിറ്ററിൽ പങ്കുവച്ചത്. സെപ്റ്റംബർ 7നാണ് ചിത്രത്തിന്റെ തീയേറ്റർ റിലീസ്. ജൂലൈ 12ന് റിലീസ് ചെയ്യുന്ന ടോം ക്രൂസ് ചിത്രം മിഷൻ ഇംപോസിബിൾ 7മായി ജവാൻ ട്രെയിലർ അറ്റാച്ച് ചെയ്യുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ജവാൻ റിലീസിന് റെഡി; പ്രിവ്യൂ തീയതി പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ
അച്ചാണി രവി ഒരു മാതൃകയാണ്; നല്ല ചിത്രങ്ങൾ ഉണ്ടാകാന്‍ ആ​ഗ്രഹിക്കുന്ന നിർമാതാക്കള്‍ക്ക്

ഷാരൂഖ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതി വില്ലനാകുന്ന ചിത്രത്തിൽ സാനിയ മൽഹോത്ര, റിധി ഡോഗ്ര, സുനിൽ ഗ്രോവർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാരൂഖ് തന്നെയാണ് ചിത്രത്തിന്റെ നിർമാണം. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in