ഷെയ്ൻ നിഗത്തിന്റെ
ആർഡിഎക്സ് ഓണത്തിന് തീയേറ്ററുകളിലേക്ക്; തീയതി പ്രഖ്യാപിച്ചു

ഷെയ്ൻ നിഗത്തിന്റെ ആർഡിഎക്സ് ഓണത്തിന് തീയേറ്ററുകളിലേക്ക്; തീയതി പ്രഖ്യാപിച്ചു

ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് മറ്റ് താരങ്ങൾ

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആര്‍ഡിഎക്സ് തീയേറ്ററുകളിലേക്ക്. ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 25 ന് തീയേറ്ററുകളിലെത്തും. നവാഗതനായ നഹാസ് ഹിദായത്താണ് സംവിധാനം. ജൂൺ 23 ന് ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും ബക്രീദിന് ടീസറും പുറത്തുവിടും

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് തിരക്കഥ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ

ആർഡിഎക്സിന്റെ സെറ്റിലുണ്ടായ പ്രശ്നത്തെ തുടർന്നാണ് ഷെയ്ൻ നിഗത്തിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപടി എടുത്തത്. മൾട്ടിസ്റ്റാർ ചിത്രത്തിൽ ഷെയ്ന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞ് പോയെന്നായിരുന്നു പരാതി. അവരെക്കാൾ പ്രാധാന്യം ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഷെയ്ൻ ഷൂട്ട് തടസപ്പെടുത്തി. ഫെഫ്ക പ്രതിനിധികളെത്തി ചർച്ച നടത്തിയാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക പ്രതിനിധികളും തമ്മിൽ നടത്തിയ സംയുക്തയോഗത്തിൽ ഷെയ്നോട് നിസഹരണം പ്രഖ്യാപിക്കുകയായിരുന്നു

നടക്കുന്നത് നുണപ്രചാരണം മാത്രമാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും, അത് വിഷമമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഷെയ്ൻ താരസംഘടനയ്ക്ക് കത്ത് നൽകി. ഈ കത്ത് അടുത്ത അമ്മ യോഗത്തിൽ പരിഗണിക്കും. അമ്മ എക്സിക്യൂട്ടീവ് യോഗം ഈ മാസം 24 നും ജനറൽ ബോഡി 25 നും ചേരും

logo
The Fourth
www.thefourthnews.in