വീണ്ടും പോലീസുകാരനായി ഷെയ്ൻ നിഗം, കൂടെ സണ്ണിവെയ്‌നും;  'വേല' തിയേറ്ററുകളിലേക്ക്

വീണ്ടും പോലീസുകാരനായി ഷെയ്ൻ നിഗം, കൂടെ സണ്ണിവെയ്‌നും; 'വേല' തിയേറ്ററുകളിലേക്ക്

സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്

ഷെയ്ൻ നിഗം , സണ്ണി വെയ്ൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന 'വേല'യുടെ റിലീസ് പ്രഖ്യാപിച്ചു. നവംബർ പത്തിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്. എം സജാസ് ആണ് ചിത്രത്തിന്റെ തിരക്കഥ. ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നത്. കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ഷെയ്ൻ നിഗവും കുറുപ്പിന് ശേഷം സണ്ണിവെയ്‌നും പോലീസ് ആയി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വീണ്ടും പോലീസുകാരനായി ഷെയ്ൻ നിഗം, കൂടെ സണ്ണിവെയ്‌നും;  'വേല' തിയേറ്ററുകളിലേക്ക്
പ്രവചനങ്ങൾ തെറ്റി, മമ്മൂട്ടിയുടേയും സംഘത്തിന്റേയും വാശി ജയിച്ചു, 'ന്യൂഡൽഹി' വന്‍ഹിറ്റ്‌

ഉല്ലാസ് അഗസ്റ്റിൻ, മല്ലികാർജുനൻ എന്നീ കഥാപാത്രങ്ങളായിട്ടാണ് ഷെയ്ൻ നിഗമും സണ്ണി വെയ്‌നും ചിത്രത്തിൽ എത്തുന്നത്. സിദ്ധാർത്ഥ് ഭരതനും ചിത്രത്തിൽ പോലീസ് വേഷത്തിൽ എത്തുന്നുണ്ട്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

ആർ ഡി എക്‌സിന്റെ വൻ വിജയത്തിന് ശേഷം സാം സി എസ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വേല. അതിഥി ബാലൻ ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ടി സീരീസാണ് വേലയുടെ ഓഡിയോ റൈറ്റ്‌സ് കരസ്ഥമാക്കിയത്.ചിത്രസംയോജനം മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം സുരേഷ് രാജൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് സാം സി എസ് , സൗണ്ട് ഡിസൈൻ വിക്കി,കിഷൻ, ഫൈനൽ മിക്‌സിങ്: എം ആർ രാജാകൃഷ്ണൻ.

കലാ സംവിധാനം ബിനോയ് തലക്കുളത്തൂർ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്‌നിവേശ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ, ലിജു നടേരി , പ്രൊഡക്ഷൻ മാനേജർ മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്റ്റേർസ് തൻവിൻ നസീർ, ഷൈൻ കൃഷ്ണ.

അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് അമൽ ചന്ദ്രൻ, സംഘട്ടനം പി സി സ്റ്റണ്ട്‌സ്, ഡിസൈൻസ് ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി ഓൾഡ് മംഗ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പി ആർ ഒ: പ്രതീഷ് ശേഖർ.

logo
The Fourth
www.thefourthnews.in