'യുവ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല, ഇനിയും കഠിനാധ്വാനം വേണം'-
കുട്ടി ആരാധികയ്ക്ക് മറുപടിയുമായി ഷാരൂഖ്

'യുവ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല, ഇനിയും കഠിനാധ്വാനം വേണം'- കുട്ടി ആരാധികയ്ക്ക് മറുപടിയുമായി ഷാരൂഖ്

ട്വിറ്ററിൽ തരംഗമായി ആസ്ക് എസ്ആർകെ

ട്വിറ്ററില്‍ ആസ്‌ക് എസ്ആര്‍കെ എന്ന ഹാഷ്ടാഗില്‍ ആരാധകരുമായി നേരിട്ട് സംസാരിക്കുകയായിരുന്ന ഷാരൂഖ് ഖാൻ കുട്ടി ആരാധികയ്ക്ക് നല്‍കിയ മറുപടി ട്രെന്‍ഡിങില്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഹാന എന്ന കൊച്ചുമിടുക്കിയോട് 'ഏത് ചിത്രമാണ് കണ്ടിട്ട് വന്നത് എന്ന് ചോദിക്കുന്നുണ്ട്. പഠാന്‍ എന്ന് കുട്ടി ചിരിച്ച് കൊണ്ട് മറുപടിയും പറഞ്ഞു. എന്നാല്‍ പഠാന്‍ ഇഷ്ടമായോ എന്ന് ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു അഹാനയുടെ മറുപടി.

ഷാരൂഖിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയുമായി എസ്ആർകെ തന്നെ എത്തി. 'ഇനി കൂടുതല്‍ കഠിനാധ്വാനം ചെയ്യണം. വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു. യുവ പ്രേക്ഷകരെ നിരാശപ്പെടുത്താന്‍ ആകില്ല. രാജ്യത്തെ യുവതലമുറയുടെ കാര്യമാണ്' എന്നാണ് രസകരമായ മറുപടി. കുട്ടിക്ക് ഒരുപക്ഷെ റൊമാന്റിക് ചിത്രങ്ങളായിരിക്കും ഇഷ്ടം, അവള്‍ക്ക് ഡിഡിഎല്‍ജെ ഒന്ന് കാണിച്ചുനോക്കൂ എന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു.

തീയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ 'പഠാന്‍'. ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ ചിത്രം നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖിന്റെ തീയേറ്ററിലേയ്ക്കുള്ള തിരിച്ചുവരവ് കൂടിയാണ്.

ആദ്യദിനത്തിൽ ഹിന്ദി പതിപ്പിന് മാത്രം 54 കോടിയാണ് വരുമാനം നേടിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിനെ കാത്തിരുന്ന ആരാധകരെ ചിത്രം നിരാശരാക്കിയില്ല. മാസ് ആക്ഷനിൽ ത്രസിപ്പിക്കുന്ന രംഗങ്ങളുമായി സ്ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ് ബോളിവുഡിന്റെ സൂപ്പർസ്റ്റാറെന്നാണ് പ്രേക്ഷക പ്രതികരണം.

logo
The Fourth
www.thefourthnews.in