പ്രിയദർശൻ ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ഷെയ്ൻ നിഗം; കൊറോണ പേപ്പേഴ്സിന്റെ ട്രെയിലർ

പ്രിയദർശൻ ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ഷെയ്ൻ നിഗം; കൊറോണ പേപ്പേഴ്സിന്റെ ട്രെയിലർ

ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയില്‍ ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രമാകുന്നു

ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന പ്രിയദർശൻ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയില്‍ ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രമാകുന്നു. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കറാണ് നായിക. ചിത്രത്തിന്റെ തിരക്കഥയും പ്രിയദർശൻ തന്നെയാണ്. മോഹൻലാൽ, ജ്യോതിക, സൂര്യ, മഞ്ജു വാര്യർ തുടങ്ങി പ്രമുഖ താരങ്ങളാണ് സാമൂഹ്യ മാധ്യമത്തിലൂടെ സിനിമയുടെ ട്രെയിലർ പുറത്തിറക്കിയത്.

ലാല്‍ ജൂനിയര്‍, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, സിദ്ദിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍ എന്നിവരും സിനിമയിൽ അണിനിരക്കുന്നു. ചിത്രം ഏപ്രിലില്‍ റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിന്‍റെ ആദ്യ നിർമാണ സംരംഭമായ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ.

ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് എം എസ് അയ്യപ്പന്‍ നായര്‍ ആണ്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംഗീതം- കെ പി, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്‍

logo
The Fourth
www.thefourthnews.in