സിനിമക്കാരാണോ ലഹരി കൊണ്ടുവന്നത്? വാർത്താസമ്മേളനത്തിൽ ക്ഷുഭിതനായി ഷൈൻ ടോം ചാക്കോ

സിനിമക്കാരാണോ ലഹരി കൊണ്ടുവന്നത്? വാർത്താസമ്മേളനത്തിൽ ക്ഷുഭിതനായി ഷൈൻ ടോം ചാക്കോ

വി കെ പ്രകാശ് ചിത്രം ലൈവിന്റെ പ്രൊമോഷനിലാണ് ഷൈൻ ടോം ചാക്കോയുടെ പ്രതികരണം

സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ. ഡ്രഗ്സ് കണ്ടുപിടിച്ചത് സിനിമക്കാരോ ചെറുപ്പക്കാരോ ആണോ എന്ന് ഷൈൻ ടോം.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

'ഈ ഡ്രഗ്സ് ഒക്കെ കണ്ടുപിടിച്ചിട്ട് എത്രകാലമായി? ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ഇവിടെയുള്ള ചെറുപ്പക്കാരോ സിനിമാക്കാരോ ആണോ? അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ ചോ​ദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം അന്വേക്ഷിക്കണം

വി കെ പ്രകാശിന്റെ ലൈവ് എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഷൈൻ. കേരളത്തിലെ മാധ്യമങ്ങൾ വാർത്തകളെ കച്ചവടവത്കരിച്ചെന്നും, കച്ചവടവത്കരണത്തിന്റെ ഭാഗമായാണ് അരമണിക്കൂർ മാത്രമുണ്ടായിരുന്ന വാർത്തകൾ മുഴുവൻ സമയ സംപ്രേക്ഷണം ആരംഭിച്ചതെന്നും ഷൈൻ കുറ്റപ്പെടുത്തി. സത്യമാണെന്ന് പറഞ്ഞ് മാധ്യമങ്ങൾ കള്ളം വിൽക്കുകയാണെന്നും ഷൈൻ ആരോപിച്ചു

എസ് സുരേഷ്ബാബുവിന്റെ രചനയിൽ  വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈവ്. വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ . ചിത്രം ഇന്ന് തീയേറ്ററിലെത്തി

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in