പോലീസ് വേഷത്തിൽ ഷൈൻ ടോം , നായികമാരായി ദിവ്യാ പിള്ളയും ആത്മീയയും; 'നിമ്രോദ്' ഫസ്റ്റ്ലുക്ക്

പോലീസ് വേഷത്തിൽ ഷൈൻ ടോം , നായികമാരായി ദിവ്യാ പിള്ളയും ആത്മീയയും; 'നിമ്രോദ്' ഫസ്റ്റ്ലുക്ക്

'ഡെവിൾസ് സൈക്കോളജി' എന്ന ടാ​ഗ് ലൈനിലുള്ള പോസ്റ്ററിൽ പോലീസ് വേഷത്തിലാണ് ഷൈൻ ടോം ചാക്കോ എത്തുന്നത്

ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന പുതിയ ചിത്രം 'നിമ്രോദ്'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആർ.എ ഷഫീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗും, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും ദുബായിൽ നടന്നു. ഡെവിൾസ് സൈക്കോളജി എന്ന ടാക് ലൈനിലുള്ള പോസ്റ്ററിൽ പോലീസ് വേഷത്തിലാണ് ഷൈനെത്തുന്നത്. സിറ്റി ടാർഗറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

തീർത്തും ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് കെ.എം. പ്രതീഷാണ്. നാല് സ്ത്രീകഥാപാത്രങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ദിവ്യാപിള്ള, ആത്മീയാ രാജൻ എന്നിവരാണ് നായികമാരായെത്തുന്നത്. പാർവ്വതി ബാബുവും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ സംവിധായകൻ ലാൽ ജോസ്, അമീർ നിയാസ് എന്നിവരടക്കം നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പോലീസ് വേഷത്തിൽ ഷൈൻ ടോം , നായികമാരായി ദിവ്യാ പിള്ളയും ആത്മീയയും; 'നിമ്രോദ്' ഫസ്റ്റ്ലുക്ക്
കാതലിനു കയ്യടിക്കുന്നവർ എന്റെ സിനിമയ്ക്ക് നേരെ കല്ലെറിഞ്ഞു: എംബി പദ്മകുമാർ

ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രം ജോർജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായി പൂർത്തിയാകുമെന്നാണ് വിവരം.

ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ എ ഷഫീറാണ് ഈണം നൽകുന്നത്. തെലുങ്ക് - തമിഴ് ഭാഷകളിലെ പ്രശസ്തനായ ശേഖർ വി ജോസഫ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് അയൂബ് ഖാൻ, കലാസംവിധാനം കോയാസ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, പ്രൊജക്ട് ഡിസൈനർ ലിജു നടേരി, സ്റ്റൻഡ് പി സി സ്റ്റൻസ്, വിഎഫ്എക്സ് ഐ വി എഫ്എ ക്സ്, പി ആർ ഒ പി.ശിവപ്രസാദ്, സ്റ്റിൽസ് എസ്ബികെ, ഡിസൈൻസ് മാമിജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

logo
The Fourth
www.thefourthnews.in