'പപ്പയാണ് യഥാർഥ റോക്ക്‌സ്റ്റാര്‍'; ജന്മദിനത്തില്‍ കമല്‍ഹാസനൊപ്പമുള്ള നിമിഷങ്ങള്‍ റീല്‍സാക്കി ആശംസ നേര്‍ന്ന്  ശ്രുതി

'പപ്പയാണ് യഥാർഥ റോക്ക്‌സ്റ്റാര്‍'; ജന്മദിനത്തില്‍ കമല്‍ഹാസനൊപ്പമുള്ള നിമിഷങ്ങള്‍ റീല്‍സാക്കി ആശംസ നേര്‍ന്ന് ശ്രുതി

രാത്രി പന്ത്രണ്ടിനാണ് കമല്‍ഹാസന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മകള്‍ ശ്രുതി റീല്‍സ് പങ്കിട്ടത്

ഇന്ന് 69ാം ജന്മദിനം ആഘോഷിക്കുന്ന ഉലകനായകന്‍ കമല്‍ഹസാന് പിറന്നാള്‍ ആശംസകളുമായി മകള്‍ ശ്രുതി ഹാസന്‍. പിതാവിനൊപ്പമുള്ള നിമിഷങ്ങള്‍ റീല്‍സാക്കിയാണ് ശ്രുതി പിതാവിന് ആശംകള്‍ നേര്‍ന്നത്.

പപ്പയാണ് യഥാര്‍ഥ റോക്ക്‌സ്റ്റാര്‍. ഡാന്‍സ് ചെയ്യുകയും പാടുകയും കവിതയെഴുതുകയും തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്ന ഏതു പെണ്‍കുട്ടിയും തേടുന്ന രസമുള്ള സുഹൃത്തും പിതാവുമാണ് താങ്കള്‍. മനസ് നിറയെ സ്‌നേഹമുള്ള തന്റെ ആശയങ്ങള്‍ ലോകത്തോട് പങ്കുവയ്ക്കുന്ന അപൂര്‍വ ഹൃദയത്തിന് ഉടമയുമാണ് അങ്ങ്.

''എന്റെ ജീവതത്തിലെ എല്ലാ പ്രചോദനങ്ങള്‍ക്കും പിന്നില്‍ പപ്പയാണ്. എക്കാലത്തെയും മികച്ച ഒരു വര്‍ഷമായിക്കട്ടെ ഇനിയുള്ളത്. ഒപ്പം, ഈ വിസ്മയകരമായ മാന്ത്രികത നിരവധി നിരവധി വര്‍ഷങ്ങള്‍ ഞങ്ങള്‍ക്കൊപ്പം പങ്കിടാന്‍ സാധിക്കട്ടെ. ഒത്തിരി സ്‌നേഹം,'' റീല്‍സിനൊപ്പം പിതാവിന് ആശംസകള്‍ നേര്‍ന്ന് ശ്രുതി കുറിച്ചു.

രാത്രി പന്ത്രണ്ടിനാണ് കമല്‍ഹാസന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ശ്രുതി റീല്‍സ് പങ്കിട്ടത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in