'പത്ത് തല ചെയ്തത് ഗൗതം വാസുദേവ് മേനോന് വേണ്ടി': ചിമ്പു

'പത്ത് തല ചെയ്തത് ഗൗതം വാസുദേവ് മേനോന് വേണ്ടി': ചിമ്പു

എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റുന്ന ചിത്രങ്ങളാണ് ചെയ്യാൻ ആഗ്രഹിക്കുന്നത്

ഗൗതം വാസുദേവ് മേനോന്റെ 'വെന്ത് തനിന്തത് കാടിന് ശേഷം ചിമ്പു നായനാകുന്ന ചിത്രമാണ് പത്ത് തല. ഒബെലി എന്‍ കൃഷ്ണ സംവിധാനം ചെയ്ത സിനിമയിൽ വലിയ തയാറെടുപ്പുകൾ നടത്തിയ ശേഷമാണ് ചിമ്പുവെത്തിയത്. എന്നാൽ പത്ത് തല ചെയ്യാൻ തീരുമാനിച്ചത് ഗൗതം വാസുദേവ് മേനോന് വേണ്ടിയാണെന്ന് പറയുകയാണ് ചിമ്പു. ഗൗതം വാസുദേവ് മേനോന് ഒപ്പം നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.

തന്റെ കഥാപാത്രം പോലെ തന്നെ ഗൗതം വാസുദേവ് മേനോന്റെയും കഥാപാത്രം വളരെ പ്രധാനപ്പെട്ടതാണെന്നും ചിമ്പു പറയുന്നു . മുൻപ് ഗൗതം ക്യാമറയ്ക്ക് പിന്നിലായിരുന്നെങ്കിൽ ഇപ്പോള്‍ അദ്ദേഹം ക്യാമറയ്ക്ക് മുന്നിലാണെന്നത് മാത്രമാണ് വ്യത്യാസമെന്നും ചിമ്പു പറയുന്നു.

'മുഫ്തി
'മുഫ്തി

'മഫ്തി' എന്ന കന്നഡ സിനിമയുടെ തമിഴ് പതിപ്പാണ് പത്ത് തല. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍ അവതരിപ്പിച്ച കഥാപാത്രമാണ് തമിഴിൽ ചിമ്പു അവതരിപ്പിക്കുന്നത്.

എന്നാൽ പത്ത് തല മുഫ്തിയിൽ നിന്നും മാറ്റം വരുത്തിയാണ് ചെയ്തിരിക്കുന്നത് . അതുകൊണ്ട് തന്നെ മുഫ്തി കണ്ടിട്ടുള്ളവർക്കും പത്ത് തല പുതിയൊരു അനുഭവമായിരിക്കുമെന്നും ചിമ്പു പറയുന്നു

സിനിമയ്ക്കായി രൂപത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും ചിമ്പു അഭിമുഖത്തില്‍ പറയുന്നുണ്ട്. രൂപത്തിലും ശരീര ഭാഷയിലും ഓരോ സിനിമയിലും എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമകൾ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ചിമ്പു പറയുന്നു

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമിതവണ്ണത്തിലുള്ള നടന്റെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ശരീര ഭാരം വര്‍ധിച്ചതിന് പിന്നിലെ കാരണം വിഷാദമായിരുന്നെന്നും മാറ്റങ്ങള്‍ വരുത്തി തിരിച്ചെത്താന്‍ സാധിച്ചത് ആത്മീയതയിലൂടെയാണെന്നും ചിമ്പു പറയുന്നു

ശരീര ഭാരം കുറച്ചുകൊണ്ടുള്ള മാറ്റത്തിനെ കുറിച്ചും ചിമ്പുവിന്റെ വാക്കുകൾ

''വിഷാദം നിങ്ങളുടെ ശരീര ഭാരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. നിര്‍ഭാഗ്യവശാല്‍ എന്റെ കാര്യത്തില്‍ കൂടുകയായിരുന്നു. ഞാന്‍ ചെറുപ്പം മുതല്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. എന്നാൽ എനിക്ക് ഞാന്‍ ആരാണെന്നോ എന്തിനാണ് ഇവിടെ എത്തിയതെന്നോ അറിയില്ലായിരുന്നു. എനിക്ക് ജീവിതത്തെ കുറിച്ചും മറ്റു പല കാര്യങ്ങളെ കുറിച്ചും സംശയങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ വിധിയോ ലക്ഷ്യമോ എന്തന്നറിയാതെ ഞാന്‍ ഓടി കൊണ്ടിരിക്കുകയായിരുന്നു. ഒരവസ്ഥയിലെത്തിയപ്പോള്‍ ഞാന്‍ ഓട്ടം നിര്‍ത്തുകയും എന്റെ ഉള്ളിലേയ്ക്ക് തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങുകയും ചെയ്തു. ഞാന്‍ ജീവിതത്തെ ആത്മീയതയുടെ പാതയില്‍ നോക്കാന്‍ ആരംഭിച്ചു.''

'പത്ത് തല ചെയ്തത് ഗൗതം വാസുദേവ് മേനോന് വേണ്ടി': ചിമ്പു
അജിത്ത്, വിജയ് ചിത്രങ്ങളിൽ നിന്ന് പിൻമാറിയിട്ടില്ല ; വാർത്ത നിഷേധിച്ച് സായ് പല്ലവി

പത്ത് തല കേരളത്തിൽ മാത്രം 150 തീയേറ്ററുകളിലെത്തിയിട്ടുണ്ട്. ചിമ്പുവിന്റെ ചിത്രത്തിന് കേരളത്തിൽ കിട്ടുന്ന ഏറ്റവും വലിയ തീയേറ്റർ റിലീസ് കൂടിയാണിത്. അനു സിത്താരയാണ് ചിത്രത്തിലെ നായിക

logo
The Fourth
www.thefourthnews.in