എസ് എൻ സ്വാമി ഒരുക്കുന്ന മോട്ടിവേഷണൽ ഡ്രാമ; 'സീക്രട്ട്' 26ന് തിയേറ്ററുകളിൽ

എസ് എൻ സ്വാമി ഒരുക്കുന്ന മോട്ടിവേഷണൽ ഡ്രാമ; 'സീക്രട്ട്' 26ന് തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്

സിബിഐ സീരീസിലൂടെ മലയാളി പ്രേക്ഷകർക്ക് നിരവധി മികച്ച കുറ്റാന്വേഷണ സിനിമകള്‍ സമ്മാനിച്ച എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് ജൂലൈ 26ന് തിയേറ്ററുകളിലെത്തും. കൊച്ചിയിൽ നടന്ന പ്രത്യേക പ്രദർശനത്തിന് ശേഷമാണ് നിർമാതാവ് രാജേന്ദ്രപ്രസാദ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

സീക്രട്ടിന്റെ പ്രത്യേക പ്രദർശനം കാണാൻ ശ്രീനിവാസനും കുടുംബവും സംവിധായകൻ ജോഷി, ഷാജി കൈലാസ്, എ കെ സാജൻ, കൊച്ചി മേയർ അനിൽ കുമാർ, ഹൈബി ഈഡൻ എം പി, കെ ബാബു എം എൽ എ , കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ തുടങ്ങിയവർ എത്തിയിരുന്നു. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് സീക്രട്ട്‌. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമ്മാണം

ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. ഡി ഒ പി -ജാക്സൺ ജോൺസൺ, എഡിറ്റിങ് - ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ: സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാകേഷ്, ടി ബി, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, കോസ് റ്റ്യൂം : സ്റ്റെഫി സേവിയർ.

logo
The Fourth
www.thefourthnews.in