ചിരി പടർത്തി 'സോമന്റെ കൃതാവ്'; ട്രെയ്‍ലർ

ചിരി പടർത്തി 'സോമന്റെ കൃതാവ്'; ട്രെയ്‍ലർ

ഗ്രാമാന്തരീക്ഷത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സോമന്‍ എന്ന യുവാവിന്റെ വിവാഹവും അതിന് അനുബന്ധമായി നടക്കുന്ന സംഭവങ്ങളുമാണ് ട്രെയ്‌ലറിലുള്ളത്

രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന വിനയ് ഫോര്‍ട്ടിന്റെ പുതിയ ചിത്രം 'സോമന്റെ കൃതാവി'ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന വിനയ്‌ ഫോര്‍ട്ട് തന്നെയാണ് ട്രെയ്‌ലറിന്റെ പ്രധാന ആകര്‍ഷണം. ഗ്രാമാന്തരീക്ഷത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സോമന്‍ എന്ന യുവാവിന്റെ വിവാഹവും അതിന് അനുബന്ധമായി നടക്കുന്ന സംഭവങ്ങളുമാണ് ട്രെയ്‌ലറിലുള്ളത്.

കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറ ഷിബിലയാണ് നായിക. ബിപിന്‍ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്, മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പതിനാറിലധികം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

മാസ്റ്റര്‍ വര്‍ക്സ് സ്റ്റുഡിയോസ് മിഥുന്‍ കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഉണ്ട, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുജിത്ത് പുരുഷനാണ് ഛായാഗ്രഹണം. രഞ്ജിത്ത് കെ ഹരിദാസാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത്. പി എസ് ജയഹരിയാണ് സംഗീതം.

logo
The Fourth
www.thefourthnews.in