'നദികളില്‍ സുന്ദരി യമുന'യിലെ ഗാനം പുറത്തിറങ്ങി ; പ്രേക്ഷക ഹൃദയം തൊട്ട് 'പുതുനാമ്പുകള്‍' ഗാനം

'നദികളില്‍ സുന്ദരി യമുന'യിലെ ഗാനം പുറത്തിറങ്ങി ; പ്രേക്ഷക ഹൃദയം തൊട്ട് 'പുതുനാമ്പുകള്‍' ഗാനം

കണ്ണൂരിലെ നാട്ടുമ്പുറങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ ചിത്രീകരണം

നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിലെ 'പുതുനാമ്പുകള്‍' എന്നുതുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ. അജു വർഗീസും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ഇവിടത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലുള്ള കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. കണ്ണനായി ധ്യാനും, വിദ്യാധരനായി അജു വർഗീസും എത്തുന്നു.

സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

മനു മഞ്ജിത്തും ഹരിനാരായണനുമാണ് ഗാന രചയിതാക്കൾ. അരുണ്‍ മുരളീധരനാണ് സംഗീതം നല്‍കി ആലപിച്ചത്. 'വെള്ളം' സിനിമയിലെ യഥാർത്ഥ കഥാപാത്രമായ 'വാട്ടർമാൻ മുരളി' അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാണം വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ്. ശങ്കര്‍ ശര്‍മയാണ് ബിജിഎം. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

logo
The Fourth
www.thefourthnews.in