സുരേശന്റെയും സുമലതയുടെയും പ്രണയത്തിൽ വിള്ളലോ..?  'ചങ്കുരിച്ചാൽ' വീഡിയോ ഗാനം പുറത്തിറങ്ങി

സുരേശന്റെയും സുമലതയുടെയും പ്രണയത്തിൽ വിള്ളലോ..?  'ചങ്കുരിച്ചാൽ' വീഡിയോ ഗാനം പുറത്തിറങ്ങി

മലയാളത്തിലെ ആസ്ഥാന വിരഹഗാനമാകുമോ 'ചങ്കുരിച്ചാൽ' എന്നാണ് കണ്ടറിയേണ്ടത്

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലെ 'ചങ്കുരിച്ചാൽ' വീഡിയോ ഗാനം പുറത്തിറങ്ങി. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന സുരേശൻ്റെയും സുമലതയുടെയും പ്രണയം തകർന്നോ എന്ന ആശങ്ക ഉണർത്തുന്നതാണ് വീഡിയോ ഗാനം. മലയാളത്തിലെ ആസ്ഥാന വിരഹഗാനമാകുമോ 'ചങ്കുരിച്ചാൽ' എന്നാണ് കണ്ടറിയേണ്ടത്.

സുരേശന്റെയും സുമലതയുടെയും പ്രണയത്തിൽ വിള്ളലോ..?  'ചങ്കുരിച്ചാൽ' വീഡിയോ ഗാനം പുറത്തിറങ്ങി
വാലെന്റൈൻസ് ഡേയ്ക്ക് പ്രേമലു സിനിമാരംഗം റീലായി അവതരിപ്പിച്ച് ഫഹദ് ഫാസിലും നസ്രിയയും

വൈശാഖ് സുഗുണനാണ് ഗാനത്തിന്റെ രചയിതാവ്. അലോഷി ആദംസ് ആണ് പാട്ട് പാടിയത്. പ്രണയദിനത്തിന്റെ തലേന്നാണ് വിരഹ ഗാനം റിലീസ് ചെയ്തിട്ടുള്ളത് എന്നതും പ്രത്യേകതയാണ്.

രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. 'ന്നാൽ താൻ കേസ് കൊട്' എന്ന സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. ഒരേ കഥ മൂന്ന് കാലഘട്ടത്തിലൂടെ പറഞ്ഞ് പോവുകയാണ് ചിത്രം. നിലവിൽ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്ന് വരികയാണ്.

സുരേശന്റെയും സുമലതയുടെയും പ്രണയത്തിൽ വിള്ളലോ..?  'ചങ്കുരിച്ചാൽ' വീഡിയോ ഗാനം പുറത്തിറങ്ങി
'ആ സീനിൽ പ്രതീക്ഷിച്ചത് കരച്ചിൽ, പക്ഷേ തീയേറ്ററിൽ ലഭിച്ചത് കൂട്ടച്ചിരി'; വിശേഷങ്ങളുമായി പ്രേമലു താരങ്ങൾ

ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ആകെ 8 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ചിത്രം മെയ് പതിനാറിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ന്നാൽ താൻ കേസ് കൊട്' ചിത്രത്തിലെ കൊഴുമ്മൽ രാജീവൻ ആയാണ് ചാക്കോച്ചൻ എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പുറമെ ഒരു വമ്പൻ താര നിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട്‌ ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഈ ഗാനത്തിലും അത്തരത്തിൽ തന്നെയുള്ള ഒരു അവതരണമാണ് പ്രേക്ഷകന് കാണുവാൻ കഴിയുന്നത്. ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ.

logo
The Fourth
www.thefourthnews.in