വെട്രിമാരന്റെ തിരക്കഥയിൽ വീണ്ടും നായകനാകാൻ സൂരി; ചിത്രത്തിൽ ഉണ്ണി മുകുന്ദനും

വെട്രിമാരന്റെ തിരക്കഥയിൽ വീണ്ടും നായകനാകാൻ സൂരി; ചിത്രത്തിൽ ഉണ്ണി മുകുന്ദനും

വിടുതലൈയ്ക്ക് ശേഷം സൂരി നായകനാകുന്ന ചിത്രം

വെട്രിമാരന്റെ തിരക്കഥയിൽ ദുരൈ സെന്തില്‍ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂരി നായകനാകും. ശിവദ നായികയാകുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും നടനും സംവിധായകനുമായ ശശികുമാറുമാണ് മറ്റ് പ്രധാന താരങ്ങൾ

കരുഡൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം . യുവ ശങ്കര്‍ രാജയാണ് സംഗീതം.

വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈയ്ക്ക് ശേഷം സൂരി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കരുഡൻ. എതിർ നീച്ചൽ, കാക്കി സട്ടൈ, കോടി, പട്ടാസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ദുരൈ സെന്തില്‍ വിടുതലൈയിൽ സഹസംവിധായകൻ കൂടിയായിരുന്നു.

ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് കരുഡൻ. സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

logo
The Fourth
www.thefourthnews.in