സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ ചിത്രം ലൈവിൻെറ
ചിത്രീകരണം പൂര്‍ത്തിയാക്കി

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ ചിത്രം ലൈവിൻെറ ചിത്രീകരണം പൂര്‍ത്തിയാക്കി

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു

നവ്യാ നായർ നായികയായ "ഒരുത്തി'യുടെ വിജയത്തിന് ശേഷം സംവിധായകൻ വി കെ പ്രകാശും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ഒന്നിക്കുന്ന 'ലൈവ്' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലൈവ് ഒരു സോഷ്യൽ ത്രില്ലറാണ്. പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരുൾപ്പെടെയുള്ള വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്‌.

ശക്തമായ സമകാലിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം മലയാള സിനിമയിൽ ഇതുവരെ കാണാത്ത വ്യത്യസ്ത സിനിമയാകുമെന്നാണ് സൂചന. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു.

മ്യാവൂ എന്ന ലാൽജോസ് ചിത്രത്തിന് ശേഷം സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും ഒരുമിച്ച് എത്തുന്ന ചിത്രം കൂടിയാണ് ലൈവ്. മ്യാവൂവിലെ ഇരുവരുടെയും താരജോഡി വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഫിലിംസ് 24 ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് ലൈവ് നിർമ്മിച്ചിരിക്കുന്നത്. ഇരുവരുടെയും ആദ്യത്തെ മലയാളചിത്ര സംരംഭമാണിത്.

ശക്തമായ സാങ്കേതിക ടീമും ചിത്രത്തിലുണ്ട്. രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. സുനിൽ എസ് പിള്ളയാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് സംഗീതവും, ദുന്ദു രഞ്ജീവ്‌ കലാസംവിധാനവും നിർവ്വഹിക്കുന്നു.

logo
The Fourth
www.thefourthnews.in