മാളികപ്പുറത്തിന് ആശംസകളുമായി  സൗന്ദര്യ രജനികാന്ത്

മാളികപ്പുറത്തിന് ആശംസകളുമായി സൗന്ദര്യ രജനികാന്ത്

ജനുവരി 26-ന് തമിഴ് പതിപ്പ് തിയറ്ററുകളിലെത്തും

ഉണ്ണിമുകുന്ദന്‍ ചിത്രം മാളികപ്പുറത്തിന്റെ തമിഴ് പതിപ്പിന് ആശംസകളുമായി സൗന്ദര്യ രജനികാന്ത്. സംവിധായികയും ഗായികയുമായ സൗന്ദര്യ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മാളികപ്പുറം സിനിമയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചത്.

'ചിത്രത്തിനെ കുറിച്ച് വളരെ പോസിറ്റീവും ദൈവികവുമായ കാര്യങ്ങളാണ് കേള്‍ക്കുന്നത്. അഭിലാഷിനും അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രത്തിന്റെ തമിഴ് റിലീസിന് ആശംസകള്‍ നേരുന്നു'. ശരണം അയ്യപ്പ എന്ന പ്രാര്‍ത്ഥനയോടെയാണ് സൗന്ദര്യ ആശംസാ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഉണ്ണിമുകുന്ദന്റെ സമീപകാല സിനിമകളില്‍ വലിയ വിജയം നേടിയ ചിത്രമാ മാളികപ്പുറം. 2022 ഡിസംബര്‍ 30ന് തിയറ്ററുകളിലെത്തിയ മാളികപ്പുറം പ്രേക്ഷക ശ്രദ്ധ നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. 30 കോടി മുതല്‍ മുടക്കിലെത്തിയ ചിത്രം 50 കോടിയിലേറെ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി 26-ന് തമിഴിലും തെലുങ്കിലുമായി ചിത്രം ഡബ് ചെയ്ത് തിയറ്ററുകളിലെത്തും. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ വിതരണ കമ്പനിയായ ഗീതാ ആര്‍ട്സാണ് തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ എത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in