അനുവാദമില്ലാതെ എസ് പി ബിയുടെ ശബ്ദം എ ഐ ഉപയോഗിച്ച് പുനർസൃഷ്ടിച്ചു; തെലുങ്ക് ചിത്രത്തിനെതിരെ  കുടുംബം

അനുവാദമില്ലാതെ എസ് പി ബിയുടെ ശബ്ദം എ ഐ ഉപയോഗിച്ച് പുനർസൃഷ്ടിച്ചു; തെലുങ്ക് ചിത്രത്തിനെതിരെ കുടുംബം

എസ് പി ബിയുടെ മകന്‍ എസ് പി കല്യാണ്‍ ചരണാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്

അന്തരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ (എസ് പി ബി) ശബ്ദം നിർമ്മിതബുദ്ധിയും ഡീപ്ഫേക്കും ഉപയോഗിച്ച് പുനർസൃഷ്ടിച്ചെതിനെതിരെ കുടുംബം. തെലുങ്ക് ചിത്രം കേഡ കോളയുടെ നിർമ്മാതാക്കള്‍ക്കും സംഗീത സംവിധായകർക്കുമെതിരെയാണ് എസ് പി ബിയുടെ കുടുംബം വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എസ് പി ബിയുടെ ശബ്ദം പുനർസൃഷ്ടിച്ചതില്‍ കുടുംബത്തിന്റെ അനുമതി ഇല്ലെന്നാണ് പരാതിയില്‍ പറയുന്നത്.

എസ് പി ബിയുടെ മകന്‍ എസ് പി കല്യാണ്‍ ചരണാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മരണശേഷം എസ് പി ബിയുടെ ശബ്ദം സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതിനോട് പിന്തുണയ്ക്കുന്നുണ്ടെങ്കിലും തങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെ ചെയ്തതില്‍ നിരാശയുണ്ടെന്നും കല്യാണ്‍ ചരണ്‍ വ്യക്തമാക്കി.

നിയമാനുസൃതമായ മാർഗമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മനുഷ്യരാശിക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ വേണം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍. മറ്റുള്ളവരുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്ന തരത്തിലാകരുത്. ഇവിടെ കുടുംബത്തിന്റ അനുമതി തേടേണ്ടതായിരുന്നു- കല്യാണ്‍ ചരണ്‍ കൂട്ടിച്ചേർത്തു.

അനുവാദമില്ലാതെ എസ് പി ബിയുടെ ശബ്ദം എ ഐ ഉപയോഗിച്ച് പുനർസൃഷ്ടിച്ചു; തെലുങ്ക് ചിത്രത്തിനെതിരെ  കുടുംബം
മഞ്ഞുമ്മൽ ബോയ്‌സ് 22ന് തന്നെ, വിട്ടുനിൽക്കുന്ന തീയേറ്ററുകളുമായി സഹകരിക്കില്ല; നിലപാട് വ്യക്തമാക്കി നിർമാതാക്കളുടെ സംഘടന

ജനുവരി 18നാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍ക്കും സംഗീത സംവിധായകനും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ക്ഷമാപണം, റോയല്‍റ്റിയിലെ പങ്ക്, പരിഹാരത്തിലെത്താന്‍ നേരിട്ടുള്ള ചർച്ച എന്നിവയാണ് വക്കീല്‍ നോട്ടീസിലെ ആവശ്യങ്ങള്‍. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശബ്ദം പുനർസൃഷ്ടിച്ചതെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ സമ്മതിച്ചിരുന്നു. എന്നാല്‍ എസ് പി ബിയുടെ കുടുംബത്തിന്റെ നടപടിക്ക് പിന്നാലെ അണിയറ പ്രവർത്തകർ ഇത് നിരാകരിച്ചു.

അന്തരിച്ച ഗായകരുടെ ശബ്ദം എ ഐ ഉപയോഗിച്ച് പുനർസൃഷ്ടിക്കുന്നത് സംബന്ധിച്ച് വലിയ ചർച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവം. അടുത്തിടെ ഓസ്കർ ജേതാവ് കൂടിയായ എ ആർ റഹ്മാന്‍ അനുമതിയോടെ അന്തരിച്ച രണ്ട് ഗായകരുടെ ശബ്ദം എ ഐ ഉപയോഗിച്ച് പുനർസൃഷ്ടിച്ചിരുന്നു.

logo
The Fourth
www.thefourthnews.in