ജയം രവി - നയൻതാര; 'ഇരൈവൻ' കേരളത്തിലെത്തും ശ്രീ ഗോകുലം മൂവീസിലൂടെ

ജയം രവി - നയൻതാര; 'ഇരൈവൻ' കേരളത്തിലെത്തും ശ്രീ ഗോകുലം മൂവീസിലൂടെ

സെപ്റ്റംബർ 28നാണ് ചിത്രത്തിന്റെ റിലീസ്

ജയം രവി - നയൻതാര ചിത്രം ഇരൈവന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്. റെക്കോർഡ് തുകയ്ക്കാണ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഗോകുലം മൂവീസ് തന്നെയാണ് ജയം രവി നായകനായ പൊന്നിയിൻ സെൽവനും കേരളത്തിലെത്തിച്ചത്. സെപ്റ്റംബർ 28നാണ് ചിത്രത്തിന്റെ റിലീസ്.

ജയം രവി - നയൻതാര; 'ഇരൈവൻ' കേരളത്തിലെത്തും ശ്രീ ഗോകുലം മൂവീസിലൂടെ
ഗൊരഖ്പൂർ സംഭവം വീണ്ടും ചർച്ചയാകുന്നു; ഷാരൂഖ് ഖാനും അറ്റ്‌ലിക്കും നന്ദി പറഞ്ഞ് കഫീൽ ഖാൻ

ഐ അഹമ്മദ്‌ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ഇരൈവൻ. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ ചേർന്നാണ് നിർമാണം.

പൊന്നിയിൻ സെൽവൻ 2ന്റെ വമ്പൻ വിജയത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ അടുത്ത ചിത്രമാണ് ഇരൈവൻ. നയൻതാരയാണ് നായിക. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.

logo
The Fourth
www.thefourthnews.in