മോനിഷ ഉണ്ണി: മലയാളികളെ വേദനിപ്പിച്ച വേർപാടിന് ഇന്ന് 30 വർഷം

മോനിഷയുടെ ഓർമ്മകളുമായി അമ്മ ശ്രീദേവി ഉണ്ണി ദ ഫോർത്തിനൊപ്പം

നഖക്ഷതങ്ങളിലെ ഗൗരിയായി പ്രേക്ഷക മനസിൽ ഇടം പിടിച്ച മലയാളികളുടെ പ്രിയതാരം . മലയാളികളുടെ സ്വന്തം മോനിഷ വിട പറഞ്ഞിട്ട് ഇന്നേക്ക് 30 വർഷം . 6 വർഷം മാത്രം നീണ്ട് നിന്ന തന്റെ സിനിമ ജീവിതത്തിൽ മോനിഷ വിവിധ ഭാഷകളിലായി പ്രേക്ഷകർക്ക് സമ്മാനിച്ചത് 27 അനശ്വര കഥാപാത്രങ്ങളാണ്. ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. 1992 ഡിസംബർ 2 നാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മോനിഷയെ മരണം കവർന്നത് . ആലപ്പുഴയിലെ ചേർത്തലയിൽ വച്ചായിരുന്നു അപകടം. വിട പറഞ്ഞ് 30 വർഷങ്ങൾ പിന്നിടുമ്പോഴും മോനിഷയോടുള്ള പ്രേക്ഷകരുടെ സ്നേഹത്തിന് ഒട്ടും കുറവില്ല. മകളുടെ ഓർമകളുമായി അമ്മ ശ്രീദേവി ഉണ്ണി ദ ഫോർത്തിനൊപ്പം

Related Stories

No stories found.
logo
The Fourth
www.thefourthnews.in