ആരാണ് കുറുക്കൻ എന്നറിയാം; വിനീത് ചിത്രം തീയേറ്റുകളിലേക്ക്

ആരാണ് കുറുക്കൻ എന്നറിയാം; വിനീത് ചിത്രം തീയേറ്റുകളിലേക്ക്

ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്റെ മടങ്ങി വരവ് ചിത്രം കൂടിയാണ് കുറുക്കൻ

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്ന കുറുക്കൻ തീയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇവരിൽ ആരാണ് കുറുക്കൻ എന്ന ടാഗ് ലൈനിൽ എത്തിയ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ, പോലീസ് വേഷത്തില്‍ നില്‍ക്കുന്ന വിനീതിന്റെ വലത് കൈയ്യില്‍ ഷൈന്‍ ടോം ചാക്കോയുടെ തലയും ഇടത് കൈയ്യില്‍ ശ്രീനിവാസന്റെ തലയും കാണാം.

പോസ്റ്ററും പേരും സൂചിപ്പിക്കുന്നത് പോലെ ഹാസ്യത്തിന് പ്രധാന്യം നൽകി കൊണ്ടുള്ള ചിത്രമായിരിക്കും കുറുക്കൻ. ജയലാല്‍ ദിവാകരന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് പുറമെ ചിത്രത്തില്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, അശ്വത് ലാല്‍, ശ്രുതി ജയൻ, ഗൗരി നന്ദ, ജോജി ജോണ്‍, മാളവികാ മേനോന്‍, മറീന മൈക്കിൾ, അന്‍സിബാ ഹസ്സന്‍, അഞ്ജലി സത്യനാഥ്, അസീസ് നെടുമങ്ങാട്, രമ്യാ സുരേഷ്, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, സോഹൻ സീനുലാൽ, രശ്മി അനിൽ തുടങ്ങിയവരാണ് മറ്റ്‌ അഭിനേതാക്കൾ

മീശമാധവനും മനസ്സിനക്കരെയും ക്രിസ്ത്യൻ ബ്രദേഴ്സും ഉൾപ്പെടെ മുപ്പത്തോളം സിനിമകൾ നിർമ്മിച്ച മഹാസുബൈർ വര്‍ണ്ണചിത്രയാണ് നിർമ്മാണവും വിതരണവും. മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിംഗാണ് തിരക്കഥ. സംവിധായകൻ കൂടിയായ ജിബു ജേക്കബ് ആണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. രഞ്ജൻ എബ്രഹമാണ് ചിത്ര സംയോജനം.

logo
The Fourth
www.thefourthnews.in