മോഹൻലാലിനോട് ശത്രുതയില്ല; ഒരുമിച്ചുള്ള സിനിമ ഉടനെയുണ്ടാകും: ശ്രീനിവാസൻ

മോഹൻലാലിനോട് ശത്രുതയില്ല; ഒരുമിച്ചുള്ള സിനിമ ഉടനെയുണ്ടാകും: ശ്രീനിവാസൻ

ആ ചിത്രങ്ങളുടെ വിജയമാകും മോഹൻലാലിനുള്ള ജന്മദിന സമ്മാനം

മോഹൻലാലിനോട് ഒരു തരത്തിലുള്ള ശത്രുതയോ വെറുപ്പോ ഇല്ലെന്നും അദ്ദേഹത്തെ വളരെ ഇഷ്ടമാണെന്നും ശ്രീനിവാസൻ. വെറുക്കാനുള്ള എന്തെങ്കിലും കാരണം ഇതുവരെയുണ്ടായിട്ടില്ലെന്നും ഇരുവരും ഒരുമിക്കുന്ന സിനിമ ഉടനുണ്ടാകുമെന്നും ശ്രീനിവാസൻ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ തുറന്നുപറച്ചിൽ

ശ്രീനിവാസന്റെ വാക്കുകൾ ...

ഞങ്ങൾ തമ്മിൽ ശത്രുതയൊന്നുമില്ല, ശത്രുതയുണ്ടെന്ന് പറയുന്നവർക്ക് അതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടായിരിക്കാം. ഞങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രിയനും സത്യനുമൊക്കെ അങ്ങനെയൊരു ആഗ്രഹമുണ്ട്. (പ്രിയദർശനും സത്യൻ അന്തിക്കാടും ) പക്ഷേ സത്യന് അങ്ങനെയൊരു പ്ലാൻ ഇല്ല , പ്രിയന് പ്ലാൻ ഉണ്ട്. വിനീതിന് (വിനീത് ശ്രീനിവാസൻ) വളരെ ആഗ്രഹമുണ്ട്, ഞങ്ങളൊരുമിച്ച് ഒരു ചിത്രം ചെയ്യണമെന്ന് ,ചിലപ്പോൾ അതായിരിക്കും ആദ്യം നടക്കുന്നത്.

മോഹൻലാലിനോട് ശത്രുതയില്ല; ഒരുമിച്ചുള്ള സിനിമ ഉടനെയുണ്ടാകും: ശ്രീനിവാസൻ
പുലിമുരുകന്റെ തട്ട് എന്നും താണുതന്നെ ഇരിക്കും; ഒറ്റക്കൊമ്പന്റെ കഥ മാറ്റിയെഴുതുകയാണ്: ടോമിച്ചൻ മുളകുപാടം

മോഹൻലാലിനൊപ്പം വർഷങ്ങൾക്ക് ശേഷം ചെയ്യാനിരിക്കുന്ന ആ ചിത്രം വിജയമാകട്ടെയെന്നും, ആ വിജയമാണ് മോഹൻലാലിന് നൽകുന്ന ജന്മദിന സമ്മാനമെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു

മോഹൻലാലിന്റെ കൂടെ സിനിമകൾ ചെയ്യുമ്പോൾ സ്ക്രിപ്റ്റ് വായിച്ചിട്ട് അദ്ദേഹം അഭിപ്രായം പറയാറുണ്ട്. അത് സിനിമയ്ക്ക് ഉപകാരപ്പെടാറുണ്ടെന്നും ശ്രീനിവാസൻ പറയുന്നു

മോഹന്‍ലാലുമായി അത്രനല്ല ബന്ധമല്ലെന്നായിരുന്നു അടുത്തിടെ ശ്രീനിവാസന്‍ പറഞ്ഞത്. മോഹൻലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുൻപ് എഴുതുമെന്നുമുള്ള ശ്രീനിവാസന്റെ പ്രതികരണം വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു. 'ഡോ. സരോജ്‌കുമാർ' എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലുമായുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന ചോദ്യത്തിനായിരുന്നു ശ്രീനിവാസന്റെ മറുപടി.

logo
The Fourth
www.thefourthnews.in