മലബാറിന്‍റെ മൊഞ്ചുള്ള 'സുലൈഖ മൻസിൽ'- ഒടിടിയിലേക്ക്

മലബാറിന്‍റെ മൊഞ്ചുള്ള 'സുലൈഖ മൻസിൽ'- ഒടിടിയിലേക്ക്

മെയ് 30 മുതലാണ് ചിത്രം ഒടിടിയിലെത്തുക

ലുക്ക്മാന്‍ അവറാന്‍, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ സുലൈഖ മന്‍സില്‍ ഒടിടിയിലേക്ക്. മെയ് 30 മുതലാണ് ചിത്രം ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുക. ചിത്രത്തിന്‍റെ സംവിധായകനായ അഷ്റഫ് ഹംസ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഷ്റഫ് ഹംസയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഏപ്രില്‍ 21ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.

മലബാറിലെ രണ്ട് മുസ്‌ലിം വീട്ടിലെ കല്യാണ കാഴ്ചകള്‍, തിരൂരിന്റെ ഗ്രാമഭംഗി ഇവയെല്ലാം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കല്യാണ കാഴ്ചകള്‍ക്കപ്പുറം പ്രേക്ഷകരെ ഒരുപാട് ചിന്തിപ്പിക്കാന്‍ കഴിയുന്ന ചിത്രം കൂടിയാണ് സുലൈഖ മൻസിൽ.

ഒരു മുന്‍പരിചയവുമില്ലാത്ത ഹാലയും അമീനും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ ഉറപ്പിക്കുന്നു. പരസ്പരം മനസ്സിലാക്കാതെ വീട്ടുകാരുടെ സമ്മതത്തിനു വഴങ്ങി രണ്ടുപേരും കല്യാണത്തിനൊരുങ്ങുന്നു. നിക്കാഹിന്റെ തലേദിവസം മുതല്‍ രണ്ടുപേരും അനുഭവിക്കുന്ന ആത്മസംഘർഷങ്ങളും ഇരുവരും കടന്നുപോകുന്ന സാഹചര്യങ്ങളും രണ്ടു വീട്ടിലെ കല്യാണ ഒരുക്കങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. ഹാലയായി അനാര്‍ക്കലി മരയ്ക്കാറും അമീനായി ലുക്ക്മാനുമാണ് എത്തുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞു. മലബാറിന്‍റെ തുടിപ്പറിഞ്ഞ മാപ്പിള ഗാനങ്ങളാണ് സിനിമയ്ക്ക് മികവ് നല്‍കിയത്. വിഷ്ണു വിജയ്‌യുടെതാണ് സംഗീതം. ചെമ്പന്‍ വിനോദ്,സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in